28
Aug 2024
Fri
28 Aug 2024 Fri
hand chopping case

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ ആള്‍ എന്‍.ഐ.എ കസ്റ്റഡിയില്‍.(Thodupuzha hand-chopping case: NIA nabs helper of main accused from Thalassery)  ഇരിട്ടി വിളക്കോട് സ്വദേശി സഫീറി (28) നെയാണ് എന്‍.ഐ.എ. സംഘം പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകിട്ട് 3.20ഓടെയാണ് സഫീറിനെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി കോടതിയില്‍ മറ്റൊരു കേസിനായി എത്തിയ സഫീറിനെ എന്‍.ഐ.എ. സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു.

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയായ എറണാകുളം സ്വദേശി സവാദിന് മട്ടന്നൂരില്‍ ഒളിത്താവളമൊരുക്കിയത് സഫീറാണെന്ന് എന്‍ഐഎ ആരോപിക്കുന്നു. എ.ബി.വി.പി. നേതാവായിരുന്ന ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയുമാണ് സഫീര്‍.

ആശാരി പണിയെടുത്ത് കുടുംബ സമേതം താമസിച്ചു വരുന്നതിനിടെയാണ് സവാദ് പിടിയിലാകുന്നത്. ഇതിനു ശേഷം ഒളിവില്‍ പോയ സഫീറിനെതിരെ കേസെടുത്തുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യവിവരം ലഭിച്ചതുപ്രകാരമാണ് എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.