21
Mar 2025
Tue
21 Mar 2025 Tue
RIYADH TWO MALAYALI DEATH

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ രണ്ട് മലയാളികള്‍ മരിച്ചു.  (Two Malayalis die in Riyadh ) കായംകുളം, നൂറനാട് സ്വദേശി സുജിത് കുറ്റിവിളയില്‍ (56), കണ്ണൂര്‍ കരിമ്പം കുറുമാതൂര്‍ കൊണിയന്‍കണ്ടി ഹൗസില്‍ പ്രകാശന്‍ (48) എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസി കലാസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു സുജിത് കുറ്റിവിളയില്‍. 30 വര്‍ഷത്തിലധികമായി റിയാദില്‍ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ രണ്ടുവര്‍ഷമായി ഫന്റാസ്റ്റിക് എയര്‍ക്കണ്ടീഷന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

തട്ടകം റിയാദ് എന്ന നാടക കലാസംഘത്തിന്റെ വിവിധ ഭാരവാഹിസ്ഥാനങ്ങള്‍ വഹിച്ചിരുന്ന സുജിത് നാടക റിഹേഴ്‌സല്‍ ക്യാമ്പുകളുടെ മാനേജര്‍ ചുമതലയും വഹിച്ചിരുന്നു.

ALSO READ: മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നുമരണം

പരേതനായ രാഘവെന്റയും വേദവല്ലിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: സിന്‍സിത (ബ്രിട്ടന്‍), ശ്രദ്ധേഷ് (പ്ലസ്ടു വിദ്യാര്‍ഥി). മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലാണ് കണ്ണൂര്‍ സ്വദേശി പ്രകാശന്‍ മരിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

റിയാദില്‍നിന്ന് 70 കിലോമീറ്ററകലെ മുസാഹ്‌മിയയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ താമസസ്ഥലത്ത് വെച്ചാണ് അസുഖബാധിതനായത്.

ഭാര്യ: ടി.കെ. മഞ്ജുള. മക്കള്‍: ആവണി, ആദിത്. മൃതദേഹം ഇന്ന് വൈകീട്ട് നാട്ടില്‍ കൊണ്ടുപോകും.

ഇതിനാവശ്യമായ നിയമനടപടിക്രമങ്ങള്‍ ഒ.ഐ.സി.സി മുസാഹ്‌മിയ യൂനിറ്റ് പ്രവര്‍ത്തകരും ഭാരവാഹികളായ ജയന്‍ മാവിള, ശ്യാം എന്നിവരും പൊതുപ്രവര്‍ത്തകന്‍ നാസര്‍ കല്ലറയും ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്.
പ്രകാശന്റെ സ്‌പോണ്‍സറും സുഹൃത്തുക്കളും ആവശ്യമായ സഹായം നല്‍കി.