2022ല്‍ നിരോധനത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് രണ്ട് മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം. (Two Popular Front leaders arrested following ban granted bail) ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.
|
പോപ്പുലര്‍ ഫ്രണ്ട് പര്‍ഭാനി ജില്ലാ സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ കരീം, ജില്ലാ ട്രഷറര്‍ മുഹമ്മദ് നിസാം എന്നിവര്‍ക്കാണ് ജസ്റ്റിസുമാരായ ആര്‍ജി അവചത്, നീരത് ധോത്തെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഇരുവരും ദിവസവും രാവിലെ ഭര്‍ഭാനി നാനാല്‍പേത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പുവയ്ക്കണമെന്ന് ജാമ്യോപാധികളില്‍ പറയുന്നു.
ഇരുവരുടെയും പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. കോടതിയുടെ അനുമതിയില്ലാതെ നാന്ദേഡ്, പര്‍ഭാനി ജൂറിസ്ഡിക്ഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ല. 15,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
ALSO READ: പിഎഫ്ഐ നേതാക്കളായ ഇ അബൂബക്കറിനും ഒഎംഎ സലാമിനും ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
2022 സപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ട 20 പേരില്‍ പെട്ടവരാണ് നിസാറും കരീമും. ഐപിസിയിലെ രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നിവയ്്ക്ക് പുറമേ യുഎപിഎയിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.
2023 ഒക്ടോബറില്‍ നാന്ദേഡ് സെഷന്‍സ് കോര്‍ട്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിശദമായ വാദം കേള്‍ക്കലിന് ശേഷം ഹൈക്കോടതി പ്രസ്തുത ഉത്തരവ് തള്ളുകയായിരുന്നു.
തെളിവുകള്‍ നശിപ്പിക്കുകയോ വിചാരണ നടപടികള്‍ തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ജാമ്യം പിന്‍വലിക്കുമെന്ന് ഹൈക്കോടതി പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





