ഉത്തർപ്രദേശിൽ ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് സർക്കാർ നിരോധനമേർപ്പെടുത്തി. ഇവയുടെ ഉൽപ്പാദനവും ശേഖരണവും വിതരണവും വിൽപ്പനയും അടിയന്തരമായി നിരോധിച്ചതായി ഭക്ഷ്യ കമ്മീഷണറുടെ ഓഫിസ് ഉത്തരവിട്ടു. അതേസമയം കയറ്റുമതി ഉൽപ്പന്നങ്ങൾ നിരോധനം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
|
കഴിഞ്ഞദിവസം ഹലാൽ ഭക്ഷ്യവസ്തുക്കളുടെ വൽപ്പനയുമായി ബന്ധപ്പെട്ട് മതവികാരം ചൂഷണം ചെയ്ത് ഒരു വിഭാഗത്തിന് ഹലാൽ സർട്ടിഫിക്കറ്റ് നൽകി കച്ചവടം കൂട്ടാൻ ശ്രമിക്കുന്നതിനെതിരേ ഹലാൽ ഇന്ത്യ പ്രവൈറ്റ് ലിമിറ്റ് ചെന്നൈ, ജാമിയഅത്ത് ഉലമായെ ഹിന്ദ് ഹലാൽ ട്രസ്റ്റ് ഡൽഹി, ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ മുംബൈ, ജാമിയത്ത ഉലമ മഹാരാഷ്ട്ര എന്നീ സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തിരുന്നതായി യുപി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഹലാൽ ഭക്ഷ്യ ഉൽപ്പനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ഉൽപ്പന്നങ്ങൾ കൂടുതലായി വിൽക്കുകയും അല്ലാത്തവയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കപ്പെടാതിരിക്കുകയും ചെയ്യുമെന്നും ഇത് നിയമവിരുദ്ധമാണെന്നും സർക്കാർ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





