19
Jun 2024
Thu
19 Jun 2024 Thu

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അയല്‍വാസിയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തെന്ന് പൊലിസ് കണ്ടെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മര്‍ദ്ദനമേറ്റ് അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷമാണ് ശ്രീജിത്ത് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. വീടും സ്ഥലവും എഴുതിനല്‍കിയില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനില്‍ ശ്രീജ (46) ജീവനൊടുക്കിയത്.

ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ ശ്രീജ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു. ഇതോടെയാണ് ശ്രീജ ഇയാളെ ഉപേക്ഷിച്ചത്. ഏറെനാള്‍ വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഈ മാസം 22ന് കോടതിയില്‍ നിന്ന് വിവാഹമോചനം ലഭിച്ചു. 22ന് കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ച ശ്രീജയുടെ വീട്ടിലേക്ക് 24ന് രാത്രി ഏഴരയോടെ പ്രതിയെത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ക്രൂരമായി മര്‍ദിച്ചു. വീട്ടില്‍നിന്ന് ഒഴിയണമെന്നും വീട് തന്റെ പേര്‍ക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദ്ദനം.

അറസ്റ്റിലായ പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തല്‍, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയത്.

Vattiyoorkavu Sreeja suicide: Accused sent ex-wife’s nude photo to local criminal, say police

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക