01
Aug 2022
Fri
01 Aug 2022 Fri

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാംനബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. നാളുകളായി പാര്‍ട്ടിയുമായി അസ്വാരസ്യത്തിലായിരുന്ന ഗുലാം നബി ആസാദ് നേതൃമാറ്റമടക്കമുള്ള വിഷയങ്ങളുന്നയിച്ച് രംഗത്തുവന്നിരുന്നയാളാണ്. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം അപക്വമാണെന്നതടക്കമുള്ള ആരോപണങ്ങളുയര്‍ത്തിയാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്.പാര്‍ട്ടിയിലെ കൂടിയാലോചനാ സംവിധാനം രാഹുല്‍ ഗാന്ധി തകര്‍ത്തെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

 

2020ല്‍ 23 വിമത പാര്‍ട്ടി നേതാക്കളുടെ തലവനായി നിന്നുകൊണ്ട് ഗുലാം നബി ആസാദ് നേതൃമാറ്റമാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

 

ഗുലാം നബി ആസാദ് അടക്കമുള്ളവരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അടുത്തിടെ ജമ്മുകശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണവിഭാഗം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവയ്ക്കുന്നതായി ഗുലാം നബി ആസാദ് ഇന്ന് അറിയിച്ചത്. 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക