18
May 2023
Sun
18 May 2023 Sun

ഹിരോഷിമ: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉക്രൈനിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് വ്‌ലാദമിർ സെലൻസ്‌കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്‌കിയുടെ ക്ഷണം. ഉച്ചകോടിക്കിടെ റഷ്യൻ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന മോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സെലൻസ്‌കി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം. റഷ്യൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഉക്രെയ്ൻ പ്രസിഡൻറ് വഌദിമർ സെലൻസ്‌കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ വാഗ്ദാനം. റഷ്യയെ വിമർശിക്കാതെ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് നേരത്തെ വിമർശന വിധേയമായിരുന്നു.

ജി 7 ഉച്ചകോടിക്കിടെ ഇന്നലെയാണ് ഇരു നേതാക്കളും കണ്ടത്. ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാനും മോദി സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ രാജ്യാതിർത്തികൾ കടന്നുള്ള ഇടപെടലിനേയും. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സമ്മേളനത്തിൽ അംഗ രാജ്യങ്ങൾ സംയുക്ത പ്രമേയം അവതരിപ്പിച്ചു. ജപ്പാൻ സന്ദർശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും.