കോഴിക്കോട്: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏപ്രില്‍ 26 വെള്ളിയാഴ്ച. വെള്ളിയാഴ്ച്ച് ജുമുഅ പ്രാര്‍ഥന ഉള്ളതിനാല്‍ ഇത് വിശ്വാസികളായ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. (voting in friday creates inconvenience to belivers: pma salam)
|
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് തിരഞ്ഞെടുപ്പ്. ഈ വിഷയം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവന്‍ ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉദ്യോഗസ്ഥര്‍ക്കും വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് അസൗകര്യം സൃഷ്ടിക്കും. ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് വെള്ളിയാഴ്ച്ച നടത്തുന്നതിനെതിരേ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. ജുമുഅ പ്രാര്‍ഥനയക്ക് തടസ്സമാവുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.





