എട്ട് യുവാക്കളെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി ഒമ്പതാം വിവാഹത്തിനൊരുങ്ങവെ പിടിയിലായി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അധ്യാപികയായി ജോലി ചെയ്യുന്ന സമീറ ഫാത്തിമയാണ് പിടിയിലായത്. ഒമ്പതാം വിവാഹത്തിനായി കണ്ടെത്തിയ യുവാവുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് യുവതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
|
യുവാക്കളെ വിവാഹം കഴിച്ച് പണം തട്ടുന്ന സംഘത്തിലെ അംഗമാണ് സമീറയെന്നും പോലീസ് പറഞ്ഞു. 15 വര്‍ഷത്തിനിടെയാണ് യുവതി എട്ടുപേരെ വിവാഹം കഴിച്ചത്. ഒരു ഭര്‍ത്താവില്‍ നിന്ന് 50 ലക്ഷം രൂപയും മറ്റൊരാളില്‍ നിന്ന് 15 ലക്ഷം രൂപയും യുവതി തട്ടുകയുണ്ടായി. മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമാണ് യുവതി ഇരകളെ കണ്ടെത്തിയിരുന്നത്.
തുടര്‍ന്ന് ഇവരുമായി ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുഖേന കോളുകള്‍ ചെയ്യുകയും തന്നെക്കുറിച്ച് വ്യാജ കദനകഥകള്‍ പറയുകയും ചെയ്യും. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നുമുള്ള യുവതിയുടെ സങ്കടകഥ കേട്ട് വിശ്വസിക്കുന്ന പുരുഷന്‍മാര്‍ ഇവരെ വിവാഹം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഇതിനു ശേഷം ഭര്‍ത്താക്കന്മാരില്‍ നിന്ന് പണം പല വിധേനയും പണം അടിച്ചുമാറ്റി മുങ്ങുകയുമായിരുന്നു യുവതിയുടെ പതിവ്.
ALSO READ: താമരശ്ശേരിയില്‍ 12കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 72കാരന്‍ അറസ്റ്റില്‍


