സംഘപരിവാര താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്ന ആരോപണമുയര്‍ന്ന ലോക്‌നാഥ് ബെഹ്‌റക്ക് വിരമിച്ച ശേഷം 2024 സപ്തംബര്‍ വരെ 1,04,89,654 രൂപ ശമ്പളമായി നല്‍കിയെന്ന് മുഖ്യമന്ത്രി. (1.04 crore as salary to Pinarayi’s confidant Loknath Behra; The deadline was extended)ഡിജിപി തസ്തികയില്‍ നിന്ന് വിരമിച്ച ബെഹ്‌റയെ 2021 ആഗസ്ത് 30 നാണ് പിണറായി കൊച്ചി മെട്രോ എം.ഡി ആയി നിയമിച്ചത്.
|
3 വര്‍ഷത്തേക്കുള്ള നിയമന കാലാവധി 2024 സെപ്തംബര്‍ 30 ന് അവസാനിച്ചിട്ടും വിശ്വസ്തനായ ബെഹ്‌റയെ പിണറായി കൈവിട്ടില്ല. ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ ആയതിനാല്‍ ബെഹ്‌റയുടെ സേവനം അനിവാര്യമാണെന്നാണ് കാലാവധി നീട്ടുന്നതിന് കാരണമായി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോട് കൂടിയാണ് ബെഹ്‌റയുടെ കാലാവധി നീട്ടിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു. റോജി എം. ജോണ്‍ എംഎല്‍എ ആണ് ചോദ്യം ഉന്നയിച്ചത്.
കേരളത്തില്‍ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന ഡിജിപി പദവിയില്‍ നിന്ന് വിരമിച്ച ശേഷം ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയത് വിവാദം ആയിരുന്നു.
വിവാദ പ്രസ്താവന നടത്തിയിട്ടും പിണറായി ബെഹ്‌റയെ കൈവിട്ടില്ല. വിശ്വസ്തനെ കൊച്ചി മെട്രോയുടെ തലപ്പത്ത് പ്രതിഷ്ടിക്കുകയായിരുന്നു പിണറായി. കേന്ദ്രത്തിനും പിണറായിക്കും ഇടയിലെ പാലമാണ് ബെഹ്‌റ എന്ന ആരോപണം പ്രതിപക്ഷം പല ഘട്ടങ്ങളിലും ഉയര്‍ത്തിയിരുന്നു. ബെഹ്‌റയുടെ കാലാവധി നീട്ടാന്‍ കേന്ദ്രം അനുമതി നല്‍കിയതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്
സംഘപരിവാറുമായുള്ള സിപിഎമ്മിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്നും അതിന് തെളിവുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. പത്മജയെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഇടനിലക്കാരനായി ബെഹ്‌റ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശന്‍ ആരോപിച്ചു. പ്രമുഖ വസ്ത്ര വ്യാപാരി ഉടമയെ മോദിയുടെ പരിപാടിക്ക് എത്തിച്ചത് ബഹ്‌റയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.





