17
Dec 2024
Wed
17 Dec 2024 Wed
438 pavan gold found in ponnani

പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട്ടില്‍ നടന്ന വന്‍ കവര്‍ച്ചയ്ക്ക് തുമ്പുണ്ടാക്കി പോലീസ്. (438 pavan gold stolen from expatriate’s house in Ponnani recovered)  അടച്ചിട്ട വീട് കുത്തിതുറന്ന് കൊണ്ടുപോയ സ്വര്‍ണത്തിന്റെ 99 ശതമാനവും മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

550 പവന്‍നാണ് ആകെ മോഷണം പോയത്. ഇതില്‍ 438 പവനും സ്വര്‍ണവും അത് വിറ്റു കിട്ടിയ 29 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.

എട്ടുമാത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികള്‍ കുടുങ്ങിയത്. വാടാനപ്പള്ളി സ്വദേശി സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസര്‍ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് പിടിയിലായത്.

ALSO READ: ”കഴിഞ്ഞ കീമോക്ക് അഡ്മിറ്റ് ആയപ്പോള്‍, നിങ്ങള്‍ കിടന്നിരുന്ന അതേ റൂം ആണ് കിട്ടിയത്”- ജയിലില്‍ കിടക്കുന്ന പിതാവിന് ഇ അബൂബക്കറിന്റെ മകള്‍ എഴുതിയ ഹൃദയം നുറുക്കുന്ന കത്ത്

മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യചെയ്യലിനും ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സ്വര്‍ണവും പവനും കണ്ടെടുത്തതെന്ന് ജില്ല പൊലീസ് മേധാവി അര്‍.വിശ്വനാഥ് പറഞ്ഞു.

ഏപ്രില്‍ 13 നാണ് പൊന്നാനി സ്വദേശി രാജീവിന്റെ വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 350 പവന്‍ മോഷണം പോയതറിയുന്നത്. തുടര്‍ന്ന് വിദേശത്തായിരുന്ന വീട്ടുകാര്‍ നാട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് വ്യക്തമായത്ത്. സി.സി.ടി.വിയുടെ ഡി.വി.ആര്‍, നാല് കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടാക്കള്‍ കൊണ്ടുപോയി.

വീട്ടുടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേര്‍ന്ന് കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണം. ഇതിനു പുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.