28
Aug 2024
Sun
28 Aug 2024 Sun
TG Mohandas

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായവരെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്ത ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി അംഗം റിയാസ് മുക്കോളിയാണ് പരാതിക്കാരന്‍. നാട് ഒരുമിച്ച് നിന്ന് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ വിദ്വേഷപ്രചാരണത്തിനും രക്ഷാപ്രവര്‍ത്തകരെ അവഹേളിക്കാനുമാണ് മോഹന്‍ദാസ് ശ്രമിച്ചതെന്ന് പരാതിയില്‍ റിയാസ് ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിൻ്റെ ദുരിതാശ്വാസ നിധിയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റ്; അഖിൽ മാരാർക്കെതിരെ കേസ്

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ദാസിന്റെ വിവാദപരാമര്‍ശം. ദുരിതബാധിത പ്രദേശത്ത് ഓരോ സംഘടനയുടെയും ടീ ഷര്‍ട്ടിട്ട് കുറേ ആളുകള്‍ ചുമ്മാ നടക്കുകയാണെന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങളാണ് മോഹന്‍ദാസ് പറഞ്ഞത്. രക്ഷാപ്രവര്‍ത്തകരെന്ന് പറഞ്ഞ് വന്നവര്‍ ധൃതിപിടിച്ച് ടീ ഷര്‍ട്ടുകള്‍ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും ഇവര്‍ പോയിട്ടില്ല. അതിനടുത്തേക്ക് പോലും പോവാന്‍ ഇവര്‍ക്ക് പേടിയാണെന്നും ചില സംഘടനകളുടെ പേര് എടുത്തുപറഞ്ഞ് മോഹന്‍ദാസ് അധിക്ഷേപിക്കുകയുണ്ടായി. പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയാറാക്കി വരുന്ന ദുരിതാശ്വാസ നിധിയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഘ് പരിവാര് സഹയാത്രികനും ബിഗ് ബോസ് മുന്‍ താരവും ആയ അഖില്‍ മാരാര്‍ക്കെതിരെയും കേസെടുത്തിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നും ദുരന്തബാധിതര്‍ക്കായി അഞ്ചുസെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖില്‍ മാരാരുടെ പ്രതികരണം. തന്റെ നാട്ടില്‍ വസ്തു വിട്ടു നല്‍കാന്‍ ഒരു സുഹൃത്ത് തയ്യാറാണെന്നും വീട് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ പലരും നല്‍കി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഖില്‍ മാരാര്‍ പറഞ്ഞു. വീട് തന്റെ നാട്ടില്‍ ആയിരിക്കും നിര്‍മിക്കുക എന്നു അറിയിച്ച മാരാര്‍, സര്ക്കാര് ദുരന്തത്തെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

അമ്മമാർ മരിച്ച കുട്ടികൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിക്കുന്ന പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

 

ദുരന്തത്തില്‍ അമ്മമാര്‍ നഷ്ടമായ കുട്ടികള്‍ക്കു പാല്‍ കൊടുക്കാന്‍ സന്നദ്ധത അറിയിച്ചു യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ അശ്ലീല കമന്റ് പങ്കുവച്ച യുവാവിനെ രാവിലെ പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന്‍ എന്നയാള്‍ ണ് അറസ്റ്റിലായത്. സുകേഷ് പി മോഹനന്റെ പ്രവൃത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് തയാറാക്കി എഫ്‌ഐആറില്‍ ഉണ്ട്.

അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട മറ്റൊരു യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് തള്ളിയിരുന്നു. കണ്ണൂര്‍ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. എടത്തൊട്ടി സ്വദേശി കെ.ടി. ജോര്‍ജ് എന്നയാളാണ് ഫേസ്ബുക്കില്‍ മോശം കമന്റിട്ടത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന ഇയാള്‍ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കള്‍ ഇയാളെ മര്‍ദിച്ചത്.

Complaint to DGP against RSS leader TG Mohandas