സെബി മേധാവി മാധബി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ 7 ശതമാനത്തിന്റെ ഇടിവ്.(Adani share price fall upto 7%, after Hindenburg resurfaces ) ഇതിന്റെ ഫലമായി 53,000 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിവാക്കുകയായിരുന്നു.
|
അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ബിഎസ്ഇയില്‍ ഏഴ് ശതമാനം ഇടിഞ്ഞ ഓഹരി വില 1,656ല്‍ എത്തി. അദാനി ടോട്ടല്‍ ഗ്യാസ് 5 ശതമാനവും അദാനി പവര്‍ 4 ശതമാനവും ഇടിഞ്ഞു. അദാനി വില്‍മര്‍, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍പ്രൈസ് എന്നിവയില്‍ മൂന്ന് ശതമാനത്തിന് അടുത്താണ് ഇടിവ് രേഖപ്പെടുത്തിയത്.
അദാനി പോര്‍ട്‌സ് നിഫ്റ്റി സ്റ്റോക്ക് ഓഹരി വിലകളില്‍ രണ്ട് ശത്മാനത്തിന്റെ കുറവാണുണ്ടായത്.
അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. എന്നാല്‍, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി വ്യാപാരം നടത്താന്‍ ഉപയോഗിച്ച ബെര്‍മുഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള നിഴല്‍കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട്.
മാധബി ബുച്ച് എല്ലാ ആരോപണങ്ങളും നിഷേധിച്ചു, എന്നാല്‍, 2023 ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിപണി തകര്‍ച്ച ആവര്‍ത്തിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു എന്നതിനുള്ള സൂചനയാണ് ഓഹരികളിലെ ഇടിവ്.
ബുച്ചിനെതിരേ വീണ്ടും ഹിന്‍ഡന്‍ ബര്‍ഗ്
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ ബര്‍ഗ്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോയെന്നും സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുമോയെന്നുമാണ് ചോദ്യം. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടക്കുമ്പോള്‍ ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍ പേഴ്‌സണ്‍ മാധബി ബൂച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിഴല്‍ സ്ഥാപനങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയര്‍പേഴ്‌സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്.
വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സുപ്രീംകോടതി ഇടപടെണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് പിന്നാല പുതിയ വെളിപ്പെടുത്തലില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇതുവരെ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമായെന്നും രാഹുല്‍ പറഞ്ഞു.
ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം; നുണബോംബുകള്‍ പൊളിയുന്നു (Video)


