25
Sep 2024
Wed
25 Sep 2024 Wed
investigation report against adgp tabled on in assembly

തിരുവനന്തപുരം: മലപ്പുറത്തെ പോലീസ് സേനയിലുണ്ടായിരുന്ന അഴിച്ചുപണിക്കു പിന്നാലെ, അവധി പിന്‍വലിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. (ADGP MR Ajith Kumar has canceled the leave granted)  ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി അനുവദിച്ചിരുന്നത്. കുടുംബത്തോടൊപ്പം സ്വകാര്യ ആവശ്യത്തിനായിട്ടാണ് അവധിക്ക് അപേക്ഷിച്ചിരുന്നത്. അവധി വേണ്ടെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജിത് കുമാര്‍ ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തുണ്ടായ കൂട്ട നടപടിക്കു പിന്നാലെയാണ് എഡിജിപി അവധി അപേക്ഷ പിന്‍വലിച്ചത്. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും ഏറെ വിവാദമായിരുന്നു.

ALSO READ: വിഎച്ച്പിയുടെ ലീഗല്‍ സെല്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച ജഡ്ജിമാര്‍; ചര്‍ച്ച ചെയ്തത് മസ്ജിദുകള്‍ക്കു മേല്‍ ഉന്നയിച്ച അവകാശവാദങ്ങളും വഖ്ഫ് ഭേദഗതി ബില്ലും

എം ആര്‍ അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും, പൊളിറ്റിക്കല്‍ സെക്രട്ടറിയെ ലക്ഷ്യമിട്ട് അന്‍വര്‍ പറഞ്ഞിരുന്നു.

അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയെ പരോക്ഷമായി സിപിഐയും വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവധിയില്‍ പോയാല്‍ കാര്യങ്ങള്‍ കൈവിട്ടേക്കുമെന്ന തോന്നലിലാണ് എഡിജിപി എം ആര്‍ അജിക് കുമാര്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് സൂചന.