26
Oct 2024
Tue
26 Oct 2024 Tue
MV Govindan PV Anwar

തിരുവനന്തപുരം: മലപ്പുറത്ത് പി വി അന്‍വര്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്തത് എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.(Anwar is accompanied by SDPI and Jamaat workers: MV Govindan)  അന്‍വറിന്റെ പരിപാടി പൊളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് എം വി ഗോവിന്ദന്‍ ഒഴിഞ്ഞു മാറി. മലപ്പുറം എല്ലാവരുടെയും മലപ്പുറമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ALSO READ: പിണറായിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവന: ന്യായീകരിച്ച് സിപിഎം നേതാക്കൾ; പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്നു റിയാസ്, വാക്കുകൾ വളച്ചൊടിച്ചുവെന്നു രാജേഷ്

”പി വി അന്‍വര്‍ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയാണ്. ശരിയായ രീതിയില്‍ ആര് ആക്ഷേപമുന്നയിച്ചാലും പരിശോധിക്കും. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കുന്നുണ്ട്. അന്‍വറിന്റെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് എസ്ഡിപിഐ-ജമാഅത്തെ പ്രവര്‍ത്തകരാണ്. മലപ്പുറത്ത് അവര്‍ക്ക് ക്ഷാമമൊന്നുമില്ലല്ലോ. 30ല്‍ താഴെ മാത്രമാണ് സിപിഎം പ്രവര്‍ത്തകര്‍ പരിപാടിയില്‍ ഉണ്ടായിരുന്നത്” – ഗോവിന്ദന്‍ അവകാശപ്പെട്ടു.

കോഴിക്കോട്ടെ അന്‍വറിന്റെ ഇന്നലത്തെ പരിപാടിയില്‍ പങ്കെടുത്തത് 300ല്‍ താഴെ ആളുകള്‍ മാത്രമാണ്. ഇതില്‍ പാര്‍ട്ടി അനുഭാവികള്‍ ആരും പങ്കെടുത്തില്ല. പരിപാടി പൊളിഞ്ഞതോടെ രണ്ടുദിവസത്തേക്ക് ശബ്ദം സുഖമില്ല എന്ന് പറഞ്ഞ് പരിപാടി മാറ്റിവയ്ക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആര് കൊമ്പ് കുലുക്കി വന്നാലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.