27
Aug 2024
Thu
27 Aug 2024 Thu
WAYANAD LANDSLIDE 24 NEWS VIDEO

തിരുവനന്തപുരം: മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അഴിമതി നടന്നതിനെതിരേ 24 ന്യൂസില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഹാഷ്മി താജ് ഇബ്രാഹിം മുമ്പ് നടത്തിയ ഒരു പ്രസ്താവന വ്യാപകമായി പ്രചരിപ്പിച്ച് പ്രതിപക്ഷ സൈബര്‍ അണികള്‍. (Chief minister relief fund:Misusing 24 news old video ) വയനാട്ടില്‍ ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് വേണ്ടി സഹായം നല്‍കുന്നതിനെതിരെ ഈ വീഡിയോ തെറ്റായ രീതിയില്‍ ഉപയോഗിക്കരുതെന്ന് 24 ന്യൂസ് ടീം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റൊരു രാഷ്ട്രീയ സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയെ കുറിച്ച് നടത്തിയ പ്രസ്താവന ഇന്ന് തെറ്റായി പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് 24 ന്യൂസ് മാനേജിങ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഇത്രയും അധികം മനുഷ്യര്‍ ദുരന്തത്തില്‍ പെട്ട് കിടക്കുമ്പോള്‍ ഒറ്റക്കെട്ടായി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കേണ്ട സമയത്ത് ഇത്തരം പ്രചരണങ്ങള്‍ നമ്മളെ പിന്തിരിപ്പിക്കാന്‍ കാരണമാകരുതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ വാര്‍ത്താ സംപ്രേക്ഷണത്തിന് ഇടയിലായിരുന്നു വ്യാജ പ്രചരണങ്ങള്‍ക്ക് ഹാഷ്മിയും 24 ന്യൂസും മറുപടി നല്‍കിയത്.

Waynad Landslide Live Updates | ഇതാണ് കേരളം… ലക്ഷങ്ങള്‍ വിലവരുന്ന വാച്ചുകള്‍ വില്‍പനയ്ക്ക് വച്ച് പ്രവാസി; തുക ദുരിതാശ്വാസനിധിയിലേക്ക്

മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെ ദുരിതാശ്വാസ നിധിയെ കുറച്ച് പറഞ്ഞ കാര്യങ്ങളാണ് വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ ഈ ഘട്ടത്തില്‍ ആ വീഡിയോ ഉപയോഗിക്കരുത്. അത് അധാര്‍മികമായ പരിപാടിയാണ്. നിലവില്‍ വയനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള ഏക വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തന്നെയാണ്.

അതല്ലാതെ സഹായം നല്‍കുന്നതിന് മറ്റൊരു സംവിധാനം നിലവിലില്ല. മറ്റ് രാഷ്ട്രീയ കാര്യങ്ങള്‍ക്കപ്പുറം നമ്മുടെ സംസ്ഥാനത്തിന്റെതായ ദുരിതാശ്വാസ നിധിയാണ് ഇത്. മറ്റെന്തെങ്കിലും പരാതി അതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇതല്ലെന്നും ഹാഷ്മി ഓര്‍മിപ്പിച്ചു.