17
Jun 2025
Sun
17 Jun 2025 Sun
china deadly fungus

(China deadly fungus) ചൈനയെ കരുതിയിരുന്നില്ലെങ്കില്‍ അമേരിക്ക ഗുരുതരമായ പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്. വിളകള്‍ നശിപ്പിക്കുന്ന മാരകമായ ഫംഗസുകള്‍ കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകര്‍ അമേരിക്കയില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിനെക്കാള്‍ ഗുരുതര രോഗങ്ങള്‍ ചൈന പരത്താന്‍ സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫംഗസ് കടത്തിയ ഗവേഷകരുടെ നടപടി യു.എസിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണെന്ന് അമേരിക്കയിലെ ചൈനീസ് വിദഗ്ധന്‍ ഗോര്‍ഡന്‍ ചാങ് പറഞ്ഞു. അമേരിക്ക ചൈനയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിച്ചില്ലെങ്കില്‍ കൊറോണയെക്കാള്‍ ഗുരുതര അവസ്ഥ ഉണ്ടാകുമെന്നാണ് ചാങ് പറയുന്നത്.

ALSO READ: പത്ത് പേരെ വിവാഹം ചെയ്തത് സ്‌നേഹത്തിന് വേണ്ടിയെന്ന് രേഷ്മ; പിടിയിലായത് രണ്ടുപേരെ ഒരുമിച്ച് വിവാഹം ചെയ്യാനുള്ള ശ്രമത്തിനിടെ

മിഷിഗണ്‍ സര്‍വകലാശാലയില്‍ ചൈനീസ് ഫണ്ടിംങോടു കൂടി ഗവേഷണം നടത്തുന്നതിനിടെയാണ് യുങ്കിംഗ് ജിയാന്‍(33), സുന്‍യോങ് ലിയു എന്നിവര്‍ അമേരിക്കയിലേക്ക് അപകടകാരികളായ ഫംഗസുകള്‍ കടത്തിയത്. അമേരിക്കന്‍ കാര്‍ഷിക മേഖലയിലേക്കും ദേശീയ സുസ്ഥിരതയിലേക്കും കടന്നു കയറാനുള്ള ചൈനീസ് ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഇതെന്ന് ചാങ് പറയുന്നു. ഇതവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യുസേറിയം ഗ്രമിനെറം എന്ന ഫംഗസാണ് ദമ്പതികള്‍ അമേരിക്കയിലേക്ക് കടത്തിയത്. ചോളം, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ധാന്യ വിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിന് കാരണമായ ഈ ഫംഗസ് കോടികണക്കിന് ഡോളര്‍ നാശ നഷ്ടമാണ് ആഗോള തലത്തില്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നത്.

ഈ ഫംഗസ് ഉല്‍പ്പാദിപ്പിക്കുന്ന ടോക്‌സിനുകള്‍ കരളിനെയും പ്രത്യുല്‍പ്പാദനത്തെയും ബാധിക്കും.

News summary: China deadly fungus smuggling to America