17
Jun 2025
Sun
17 Jun 2025 Sun
IRAN ATTACK ISRAEL

ഇറാന്റെ മിസൈല്‍ ആക്രമണം ഇസ്രായേലില്‍ വന്‍ ആഘാതം സൃഷ്ടിച്ചതായി റിപോര്‍ട്ട്. മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 10 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഏഴ് പേരെ കാണാതായി. നിരവധി പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈത്ത് യാമില്‍ ആറ് പേരും താംറയില്‍ നാലുപേരുമാണ് കൊല്ലപ്പെട്ടത്. 180ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ പ്രകാരം പരിക്കേറ്റവരുടെ എണ്ണം വളരെ കൂടുതലാണ്.

ALSO READ: ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേല്‍ നേവി കമാന്‍ഡര്‍ കൊല്ലപ്പെട്ടോ?

കാണാതാവയവരെ കണ്ടെത്തുന്നതിനാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മേഖലാ പോലീസ് കമാന്‍ഡര്‍ ഡാനിയര്‍ ഹദാദ് പറഞ്ഞു. ഇതിന് വേണ്ടി ഹോട്ട്‌ലൈന്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈത്ത് യാമില്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടം

വലിയ നാശനഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ വലിയ തോതില്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹദാദ് പറഞ്ഞു. കൂറ്റന്‍ പോര്‍മുന വഹിക്കാവുന്ന ഒറ്റ മിസൈല്‍ പതിച്ചാണ് നിരവധി കെട്ടിടങ്ങള്‍ ഒറ്റയടിക്ക് തകര്‍ന്നത്.

യമനില്‍ നിന്നും ആക്രമണം
ഇറാന്‍ ആക്രമണം തുടരുന്നതിനിടയില്‍ യമനില്‍ നിന്ന് ഹൂത്തികളും ഇസ്രായേലിലേക്ക് മിസൈല്‍ തൊടുത്തു. തെല്‍ അവീവിലെ മര്‍മ പ്രധാന കേന്ദ്രങ്ങളിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ഹൂത്തികള്‍ അറിയിച്ചു.

TEL AVIV BUILDING DESTRUCTION

തെല്‍ അവീവില്‍ തകര്‍ന്ന കെട്ടിടം

എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനിടെ യമനില്‍ നിന്ന് എന്തെങ്കിലും ആക്രമണമുണ്ടായതായി അറിയില്ലെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.