19
Aug 2023
Tue
19 Aug 2023 Tue

കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കാനിറങ്ങിയ മലയാളി മുങ്ങല്‍ വിദഗ്ധനെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെ(32)യാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 വര്‍ഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളില്‍ കയറി വൃത്തിയാക്കുന്ന ജോലിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു അനില്‍.

ഒപ്പം ജോലിക്കുണ്ടായിരുന്നവരുടെ പരിചയക്കുറവ് കണക്കിലെടുത്ത് ഞായറാഴ്ച അനില്‍ സ്വയം ജോലി ചെയ്യാനിറങ്ങിയപ്പോഴാണ് അദ്ദേഹത്തെ കാണാതായത്. നിശ്ചിത സമയത്തിനു ശേഷവും അനില്‍ തിരിച്ചെത്തായതോടെ കപ്പല്‍ അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്‍ കപ്പലിലാണ് അനില്‍ അകപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പൊലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് തിരിച്ചില്‍ തുടരുന്നത്. ഭാര്യ ടെസ്സിയും 4 വയസ്സുകാരി മകളും അനിലിനൊപ്പം ഫുജൈറയിലാണ് താമസിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക