|
ദുബായ്: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ഇന്ത്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ദുബൈ കിരീടാവകാശിയുടെ വരവ്. ദുബൈ കിരീടാവകാശിയായ ശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ഷെയ്ഖ് ഹംദാന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
ഇന്ന് ഷെയ്ഖ് ഹംദാന് വേണ്ടി പ്രധാനമന്ത്രി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എന്നിവരെയും ഷെയ്ഖ് ഹംദാന്‍ കാണുന്നുണ്ട്.
ദ്വിദിന സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം നാളെ മുംബൈയില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും. ഒട്ടേറെ മന്ത്രിമാരും മുതിര്‍ന്ന യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഉള്‍പ്പെടെയുള്ള ഉന്നത തല സംഘവും അദ്ദേഹം അനുഗമിക്കും.
യുഎഇയുമായുള്ള ഇന്ത്യയുടെ വാണിജ്യ, സാംസ്‌കാരിക, ജനകീയ ബന്ധങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന എമിറേറ്റാണ് ദുബൈ. യുഎഇയിലെ ഏകദേശം 4.3 ദശലക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിഭാഗവും താമസിക്കുന്നതും ദുബൈയിലാണ്. ഇന്ത്യക്ക് പുറത്ത് കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎയിലാണ്.
At the invitation of Prime Minister Shri Narendra Modi, His Highness Sheikh Hamdan Bin Mohammed Al Maktoum, Crown Prince of Dubai, Deputy Prime Minister and Minister of Defence of UAE will be visiting India from 08-09 April 2025. This would be the first official visit of His Highness to India as the Crown Prince of Dubai. He will be accompanied by several Ministers, senior government officials and a high level business delegation.
Dubai Crown Princes Sheikh Hamdan 2-day India visit





