08
Sep 2024
Fri
08 Sep 2024 Fri
Bikini Island

ഭാര്യമാര്‍ക്ക് വിശേഷ അവസരങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കുന്നവര്‍ ധാരാളമാണ്. (Dubai woman claims husband bought private island so she could wear bikin) സമ്പന്നര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ വിവാഹ വാര്‍ഷിക വേളകളിലും മറ്റും നല്‍കാറുണ്ട്. എന്നാല്‍, പ്രിയതമയ്ക്ക് നല്‍കിയ സമ്മാനത്തിലൂടെ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ദുബയിലെ ഒരു ബിസിനസുകാരന്‍.

whatsapp ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; ഭാര്യക്ക് 400 കോടിയുടെ ദ്വീപ് വാങ്ങി നല്‍കി ദുബൈ ബിസിനസുകാരന്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീന്തല്‍ വസ്തമായ ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടര്‍ന്ന് 400 കോടിയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങിനല്‍കിയിരിക്കുകയാണ് ഈ ബിസിനസ്സുകാരന്‍. ആരുടെയും ശല്യമില്ലാതെ സ്വതന്ത്രമായി ബിക്കിനി ധരിച്ചു നടക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിക്കൊടുത്തത്.

ALSO READ: യമനില്‍ നിന്ന് ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം; പ്രതിരോധ സംവിധാനം തകര്‍ന്നു; 17 മരണം

ദുബയില്‍ നിന്നുള്ള 26 വയസ്സുകാരി സൗദി അല്‍ നദാക് ആണ് ഇക്കാര്യം ഇന്‍സറ്റഗ്രാമിലൂടെ അറിയിച്ചത്. സ്വകാര്യ വിമാനത്തില്‍ ദ്വീപിലേക്കു പറക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ”നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി അല്‍ നദാക് കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തന്റെ സ്വകാര്യജീവിതത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ സൗദി അല്‍ നദാക് സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.
മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൗദി അല്‍ നദാക്കും ദുബയിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നദാക്കും വിവാഹിതരായത്. ദുബയിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്.

അതേസമയം, സമ്പത്ത് ഈ രീതിയില്‍ ധൂര്‍ത്തടിക്കുന്നതിനെ ഇന്‍സ്റ്റഗ്രാമില്‍ പലരും വിമര്‍ശിച്ചു. സ്വകാര്യമായി നീന്താവുന്ന നീന്തല്‍ കുളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പലരും പങ്കുവച്ചു.