
മസ്‌കത്ത്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച്ച ആയിരിക്കുമെന്ന് ചാന്ദ്രപ്പിറവി ദര്‍ശന സമിതികള്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ബുധനാഴ്ച്ച ഈദ് ആഘോഷിക്കുന്നത്. ( EID UL FITR OMAN DECISION TOMORROW )
![]() |
|
അതേ സമയം, ഒമാനില്‍ ഈദുല്‍ ഫിത്വര്‍ സംബന്ധിച്ച് തീരുമാനം നാളെയാണ്. ഒമാനില്‍ ഇന്ന് റമദാന്‍ 28 ആണ്. നാളെ മാസപ്പിറവി ദൃശ്യമായാല്‍ ബുധനാഴ്ച്ച തന്നെയാവും ഒമാനിലും ചെറിയ പെരുന്നാള്‍. ഇല്ലെങ്കില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച ഈദ് ആഘോഷിക്കും. കേരളത്തിലും നാളെയാണ് ചെറിയ പെരുന്നാള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.