പത്തനംതിട്ട: പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ കേസില്‍ ട്വിറ്റ്. (Fake hall ticket in NEET exam; Akshaya employee in custody) സംഭവത്തിനുത്തരവാദിയായ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ ആണ് അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തി കസ്റ്റഡിയിലെടുത്തത്.
|
വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ പാറശാല സ്വദേശിയായ വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരുന്നു. അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയകേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നാണ് വിദ്യാര്‍ഥി പൊലീസിന് നല്‍കി മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ അന്വേഷണ സംഘമെത്തിയതും കസ്റ്റഡിയിലെടുത്തതും.
വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാനായി അക്ഷയ കേന്ദ്രത്തിലെത്തിയിരുന്നു. എന്നാല്‍, അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരി മറന്നു പോയി. ഇത് മറച്ചുവെക്കാന്‍ വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചു. ഇത് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി വ്യാജ ഹാള്‍ടിക്കറ്റുമായി പോയതെന്നും പൊലീസ് പറയുന്നു.
പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്.


