28
Nov 2024
Sat
28 Nov 2024 Sat
Former Horticorp MD K. Sivaprasad surrendered for raping maid

കൊച്ചി: വീട്ടില്‍ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഹോര്‍ട്ടികോര്‍പ്, ഫാമിങ് കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ (MD) കെ. ശിവപ്രസാദ് കീഴടങ്ങി. കേസില്‍ ശിവപ്രസാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ കീഴടങ്ങല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞമാസം 15നാണ് ഒഡിഷക്കാരിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. രണ്ടുദിവസത്തിന് ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്. തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നതായി യുവതി സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചത്ു പ്രകാരം പൊലീസ് എത്തി രക്ഷിക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തപ്പോഴാണ് ശിവപ്രസാദ് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയത്.

ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതിന് മുന്‍പും തന്നെ ശിവപ്രസാദ് കയറിപ്പിടിച്ചതായും യുവതി മൊഴി നല്‍കി. ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ശിവപ്രസാദിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

തൊട്ടുപിന്നാലെ ഒളിവില്‍ പോയ ശിവപ്രസാദിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് ശിവപ്രസാദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. ഹരജി കോടതി തള്ളിയതോടെ ഗത്യന്തരമില്ലാതായതിനാലാണ് ഇന്ന് രാവിലെ കൊച്ചി സൗത്ത് എസിപി മുന്‍പാകെ ശിവപ്രസാദ് കീഴടങ്ങിയത്. സ്റ്റേഷനില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Former Horticorp MD K. Sivaprasad surrendered for raping maid