03
May 2025
Thu
03 May 2025 Thu
80 lakh rupees robbed in Kochi

നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ട് ആലുവ മജിസ്ട്രേറ്റ് കോടതി. അഞ്ചു ദിവസത്തെക്കാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് യുവതിയെ വിശദമായി ചോദ്യം ചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, കൊല്ലപ്പെട്ട നാലു വയസുകാരിയെ ക്രൂര ലൈം​ഗിപീഡനത്തിനിരയാക്കി വന്ന അച്ഛന്റെ അടുത്ത ബന്ധുവിനെ മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. വീട്ടിലെത്തി കുട്ടിയെ നിരന്തരം ചൂഷണം ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു. പോസ്റ്റ്‍മോർട്ടം ചെയ്തപ്പോഴാണ് കുട്ടി നിരന്തരം ലൈം​ഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്.

പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും കുഞ്ഞ് ഇരയായിരുന്നു. കൊല്ലപ്പെടുന്നത് തൊട്ടുമുൻപും കുഞ്ഞ് ഉപദ്രവം നേരിട്ടതിന് തെളിവുകൾ ലഭിച്ചു. അതീവ ഗൗരവമായ റിപോർട്ടിന് പിന്നാലെയാണ് പോലീസ് ബന്ധുക്കളിലേക്ക് അന്വേഷണം തുടങ്ങിയത്. കുഞ്ഞിൻറെ സംസ്കാരം പൂർത്തിയായ അന്ന് രാത്രി തന്നെ അച്ഛൻറെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്തു തുടങ്ങി. വീട്ടിലെ സ്ത്രീകളുടെ മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങൾ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തിൽ ചോദ്യംചെയ്ത് വിട്ടയച്ച ഇയാളെ ഇന്നലെ മറ്റ് രണ്ടു ബന്ധുക്കൾക്കൊപ്പം വീണ്ടും വിളിച്ചു വരുത്തി വിശദമായി ചോദ്യംചെയ്യുകയായിരുന്നു.

മറ്റു രണ്ടു ബന്ധുക്കളെയും വിട്ടയച്ചെങ്കിലും മൂന്നാമനു മുമ്പാകെ തെളിവുകൾ ഓരോന്നായി നിരത്തിയതോടെ ഇയാൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു. അച്ഛൻറെയും അമ്മയുടെയും പരിചരണം വേണ്ടവിധം ലഭിക്കാത്ത കുഞ്ഞ് ബന്ധുക്കൾക്കൊപ്പമായിരുന്നു ഏറിയ സമയവും. ബന്ധുക്കളോടായിരുന്നു കുഞ്ഞിന് അടുപ്പമെന്ന് അമ്മ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻറെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണത്തിനായി പുത്തൻകുരിശ് ആലുവ ഡിവൈഎസ്പി മാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

ALSO READ: അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുട്ടി നിരന്തരം ലൈംഗിക പീഡനത്തിനിരയായി; പിതാവിന്റെ സഹോദരന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക