ദുബായ്: ഏഷ്യയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ പരിശീലന ശൃംഖലയും 700ല്‍ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജി-ടെക് എജ്യൂക്കേഷന്‍ മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഓഫിസും സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു. പദ്മശ്രീ ഡോ. ആസാദ് മൂപ്പന് ആണ് ഉദ്ഘടനം നിര്‍വഹിച്ചത് . ജി-ടെക് സ്ഥാപനങ്ങളുടെ ചെയര്മാന് മെഹ്റൂഫ് മണലൊടിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖരും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും പങ്കെടുത്തു.
|
ജി-ടെക് എഡ്യൂക്കേഷന്റെ ദുബായ് ശാഖയുടെ പ്രവര്‍ത്തന കര്‍മങ്ങളില്‍ പങ്കാളികളായ പ്രധാന വ്യക്തിത്വങ്ങളെസദസ്സില് ആദരിച്ചു. കഴിഞ്ഞ 23 വര്‍ഷമായി ഐടി സാങ്കേതിക മുന്നേറ്റത്തില്‍ കേരളത്തിനകത്തും പുറത്തുമായി 23 ലക്ഷം ഐടി പ്രഫഷനലുകളെ ശാക്തീകരിച്ചു മുന്നോട്ട് പോവുന്ന ജി-ടെക് എഡ്യൂക്കേഷന്‍ കൂടുതല്‍ പ്രതിബന്ധതയോടെ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് മെഹ്റൂഫ് മണലൊടി വ്യക്തമാക്കി.
അത്യാധുനിക കോഴ്സുകളും ജോലി ലഭ്യതയ്ക്കുതകുന്ന പാഠ്യപദ്ധതികളും വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും സമാനമായ പരിശീലന സൗകര്യങ്ങളും ജിടെക് വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ ശാക്തീകരിക്കാനും ഒട്ടനവധി അവസരങ്ങള്‍ ലഭ്യമാക്കാനും അവരെ മുന്നോട്ട് നയിക്കാനുമുള്ള ദൗത്യത്തില്‍ ജിടെക് എജ്യൂക്കേഷന്‍ പ്രധാന പങ്കു വഹിക്കുന്നു. യുഎഇയ്ക്കു അകത്തും പുറത്തും വിദ്യാര്‍ഥികള്‍ക്കു നിരവധി ഡിപ്ലോമ കോഴ്സുകള്‍ ഒരു വര്‍ഷ സ്റ്റുഡന്റ് വിസയും താമസ സൗകര്യത്തോടൊപ്പം ലഭ്യമാക്കിയിട്ടുള്ളതായി മിഡില്‍ ഈസ്റ്റ് ജിടെക് ഇടി & സിഇഒ ഷാഫി , ഡയറക്ടര്‍മാരായ ഡോ.അബ്ദുല്‍ ലത്തീഫ്, ഹാരിസ്, ലത്തീഫ് എന്നിവര്‍ അറിയിച്ചു.





