15
Jul 2025
Wed
15 Jul 2025 Wed
gaza aid

ഇസ്രായേല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പിന്റെ തലവന്‍ യാസര്‍ അബൂ ശബാബ് 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഗസാ ആഭ്യന്തര മന്ത്രാലയത്തിന്റെ അന്ത്യശാസനം. (Hamas orders leader of Israel-backed armed group to surrender) മാനുഷിക സഹായ വിതരണ സ്ഥലത്ത് തുടര്‍ച്ചയായി അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഹമാസിന്റെ ഇടപെടല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, ഉത്തരവ് അബൂ ശബബ് സംഘം പുഛിച്ചു തള്ളി. ‘ഇതൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. മാതൃരാജ്യത്തെ സ്‌നേഹിക്കുന്ന ഒരു സ്വതന്ത്ര മനുഷ്യനെയും ഭയപ്പെടുത്തില്ല’- ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ഗ്രൂപ്പ് അവകാശപ്പെട്ടു.

യുഎസ്-ഇസ്രായേല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗസാ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് സുരക്ഷ നല്‍കുകയാണ് തങ്ങളെന്നാണ് സായുധ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

ALSO READ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റില്‍

പ്രാദേശിക ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സായുധ സംഘം ക്രിമിനല്‍ ആക്രമണം നടത്തുന്നതായും ട്രക്കുകളില്‍ നിന്ന് ഭക്ഷണം മോഷ്ടിക്കുന്നതായും സന്നദ്ധ സംഘടനകള്‍ ആരോപിക്കുന്നു.

ഹമാസിനെതിരേ പോരാടുന്നതിന് സായുധ സംഘങ്ങളെ ഉപയോഗിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ സമ്മതിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശ പ്രകാരം പ്രാദേശിക ഗോത്ര വിഭാഗങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതായാണ് നെതന്യാഹു വ്യക്തമാക്കിയത്.

ഇതില്‍ പ്രധാനപ്പെട്ടതാണ് റഫയിലെ പ്രാദേശിക ഗോത്ര നേതാവായ യാസര്‍ അബൂ ശബാബിന്റെ നേതൃത്വത്തിലുള്ള പോപ്പുലര്‍ ഫോഴ്‌സ്. സംഘത്തില്‍ 100ഓളം പേരാണുള്ളത്.

എന്നാല്‍, ഇത്തരം സായുധ സംഘങ്ങളെ ഉപയോഗിക്കുന്നതിനെതിരേ ഇസ്രായേലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.