15
Jul 2025
Wed
15 Jul 2025 Wed
school teacher arrested for sexually assaulting 16 year old student

16കാരനെ ലൈംഗികമായി പീഡിപ്പിച്ചുവന്ന അധ്യാപിക അറസ്റ്റില്‍. മുംബൈയിലെ പ്രമുഖ സ്‌കൂളിലെ 40കാരിയായ ഇംഗ്ലീഷ് അധ്യാപികയാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇവര്‍ കഴിഞ്ഞ ഒരുവര്‍ഷമായി നിരവധി തവണയായി പീഡിപ്പിച്ചത്. വിവാഹിതയായ അധ്യാപികയ്ക്ക് മക്കളുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഡിസംബറില്‍ സ്‌കൂളിലെ വാര്‍ഷികവുമായി ബന്ധപ്പെട്ട് 16കാരനടക്കമുള്ളവരെ ഡാന്‍സ് പരിപാടിക്കായി തിരഞ്ഞെടുത്തിരുന്നു. ഈ സമയം കുട്ടിയോട് ആകര്‍ഷണം തോന്നിയെന്നും ഇങ്ങനെയാണ് പീഡനം തുടങ്ങിയതെന്നും അധ്യാപിക പോലീസിന് മൊഴി നല്‍കി.
തന്റെ വാഹനത്തില്‍ കയറ്റി നിരവധി ഇടങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം നടത്തിയിരുന്നത്. പീഡനം തുടരുന്നതിനിടെ കുട്ടിക്ക് വിഷാദമുണ്ടാവുകയും ഇതിനെ മറികടക്കാന്‍ അധ്യാപിക മരുന്ന് നല്‍കുകയും ചെയ്യുകയുണ്ടായി. പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം അധ്യാപിക വിദ്യാര്‍ഥിയെ കൊണ്ടുപോയിരുന്നു.

മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. മകന്റെ പഠനത്തെ ബാധിക്കരുതെന്ന് കരുതി വീട്ടുകാര്‍ ഇക്കാര്യം പുറത്തുപറഞ്ഞില്ല. പ്ലസ് ടു പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ വീട്ടുജോലിക്കാരിയെ കൊണ്ട് വിളിപ്പിച്ച് തമ്മില്‍ കാണണമെന്ന് അധ്യാപിക അറിയിച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: 13 വയസ്സുള്ള ട്യുഷന്‍ വിദ്യാര്‍ഥിയുമായി ഒളിച്ചോടിയ അധ്യാപിക ഗര്‍ഭിണി; പോക്‌സോ കേസില്‍ റിമാന്‍ഡില്‍