15
Jun 2025
Fri
15 Jun 2025 Fri
Hijri New Year: Public holiday in Oman, Kuwait and UAE

ദുബൈ: ഇസ്ലാമിലെ പുതുവര്‍ഷപ്പുലരിയായ ഹിജ്‌റ വര്‍ഷാരംഭത്തോടനുബന്ധിച്ച് ഒമാന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. ഓരോ രാജ്യത്തെയും അവധികള്‍ വ്യത്യസ്തമാണ്. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ അറബ് രാജ്യങ്ങള്‍ വൈകാതെ അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

whatsapp ഹിജ്‌റ പുതുവര്‍ഷം: ഒമാനിലും കുവൈത്തിലും യുഎഇയിലും പൊതു അവധി; ലഭിക്കുക മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ലീവ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒമാന്‍
ഒമാനില്‍ ജൂണ്‍ 29ന് (ഞായറാഴ്ച) ആണ് ഒമാനില്‍ അവധി പ്രഖ്യാപിച്ചത്. അവധി പൊതു, സ്വകാര്യ മേഖലയിലുള്ളവര്‍ക്കെല്ലാം ഒരുപോലെ ബാധകമായിരിക്കും. വെള്ളിയാഴ്ചയായതിനാല്‍ വാരന്ത്യ ദിനങ്ങളുള്‍പ്പെടെ കുവൈത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കും. അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യമേഖലയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അവധിദിവസം ജോലികള്‍ തുടരാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഒമാന്റെ തൊഴില്‍ നിയമങ്ങള്‍പ്രകാരമുള്ള ഉചിതമായ വേതനം തൊഴിലാളികള്‍ക്ക് നല്‍കേണ്ടിവരും.

യുഎഇ
യുഎഇയില്‍ 27നാണ് (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചത്. യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് 27ന് ശമ്പളത്തോടുകൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക് ഈ അവധി ലഭിക്കുന്നതോടെ ജൂണ്‍ 27 മുതല്‍ 29 വരെ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. തുടര്‍ന്ന് ജൂണ്‍ 30 മുതല്‍ സാധാരണ പ്രവൃത്തി സമയം പുനരാരംഭിക്കും. സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്കും അവധി ബാധകമാണ്.

കുവൈത്ത്

ഹിജ്‌റ വര്‍ഷാരംഭത്തിന്റെ ഭാഗമായി കുവൈത്തില്‍ ജൂണ്‍ 27 (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി അറിയിച്ചു. പൊതു മേഖലയില്‍ മാത്രമാണ് അവധി ബാധകമാകുക. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, പൊതു വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും അന്നേ ദിവസം അവധി ആയിരിക്കും.

എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം ആചരിക്കുന്നത്.

Hijri New Year: Public holiday in Oman, Kuwait and UAE