|
റോം/മാഡ്രിഡ്: ഗ്രീസ് തീരത്ത് നിരവധി കപ്പലുകൾ ഡ്രോൺ ആക്രമണത്തിന് ഇരയായെന്ന റിപ്പോർട്ടിനെ തുടർന്ന് ഗാസയിലേക്കുള്ള കപ്പൽപ്പടയെ സഹായിക്കാൻ ഇറ്റലിയും സ്പെയിനും നാവികസേനയുടെ യുദ്ധക്കപ്പൽ അയച്ചു. ഗാസയിലെ ഇസ്രായേലിന്റെ ഉപരോധം തകർക്കാൻ ലക്ഷ്യമിട്ട് 51 കപ്പലുകളുള്ള വ്യൂഹത്തിലേക്ക് മാഡ്രിഡ് ഒരു നാവിക കപ്പൽ അയയ്ക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു, പ്രതിസന്ധിയിലായ മുനമ്പിലേക്ക് പ്രതീകാത്മകമായ സഹായം വഹിക്കുന്ന ദൗത്യത്തെ സഹായിക്കാൻ ഇറ്റലിയുമായി ചേർന്ന് ഒരു സൈനിക കപ്പൽ അയയ്ക്കുമെന്ന് ആണ് അദ്ദേഹം അറിയിച്ചത്. ആവശ്യമെങ്കിൽ, നമ്മുടെ പൗരന്മാരെ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ താൻ കപ്പൽ അയയ്ക്കുന്നുവെന്ന് ഇസ്രായേലിന്റെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായ സാഞ്ചസ്സോഷ്യൽ മീഡിയയിൽ കുറിച്ചു.
കപ്പലിന് അടിയന്തര സഹായം നൽകാൻ അധികാരം നൽകിയിട്ടുണ്ടെന്ന് ഇറ്റലിയുടെ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ സ്ഥിരീകരിച്ചു. “കപ്പൽ ഇതിനകം തന്നെ സാധ്യമായ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്കുള്ള യാത്രയിലാണ്”, ക്രോസെറ്റോ പ്രസ്താവനയിൽ പറഞ്ഞു.
സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് ഉൾപ്പെടെയുള്ള പ്രവർത്തകരെ വഹിച്ചുകൊണ്ടുള്ള ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ചൊവ്വാഴ്ച വൈകി ആണ് ആക്രമിക്കപ്പെട്ടത്. മാനുഷിക സഹായം എത്തിക്കുന്നതിനും ഗാസയിലെ ഇസ്രായേൽ ഉപരോധത്തെ വെല്ലുവിളിക്കുന്നതിനുമായി ഓഗസ്റ്റ് 31 ന് ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലക്കു നേരെ ഒരു ഡസനിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫ്ളോട്ടിലയിൽ നിലവിൽ 51 കപ്പലുകൾ ഉൾപ്പെടുന്നു, അവയിൽ ഭൂരിഭാഗവും ക്രീറ്റിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാനും നിലവിലുള്ള ഉപരോധത്തിനിടയിൽ അവിടത്തെ നിവാസികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാനുമാണ് ഫ്ളോട്ടില ലക്ഷ്യമിടുന്നത്.
Italy and Spain deploys navy frigate to assist Gaza aid flotilla after drone attack


