14
Aug 2025
Mon
14 Aug 2025 Mon
Kannur house robbery

30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.

ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പിച്ചു കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു. മുഖമുള്‍പ്പെടെ വികൃതമായ അവസ്ഥയിലായിരുന്നു. ഇടിച്ചുനശിപ്പിച്ച രീതിയിലാണ് ദര്‍ഷിതയുടെ മൃതദേഹം കണ്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്.

ALSO READ: ഉപതിരഞ്ഞെടുപ്പ് ഭീതി; രാഹുലിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാന്‍ ആലോചന

വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പൊലീസ് പലതവണ വിളിച്ചിട്ടും ബന്ധപ്പെടാനായിരുന്നില്ല. ദര്‍ഷിതയുടെമേല്‍ സംശയം കൂടിവന്ന സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിക്കുന്നത്.

വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ ദര്‍ശിത രണ്ടരവയസ്സുള്ള മകളെയും കൂട്ടി സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂരിലേക്കും പോയി. വൈകീട്ട് സുമത ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടത്.

മകളെ സ്വന്തം വീട്ടിലാക്കിയശേഷം ദര്‍ശിത കര്‍ണാടക സ്വദേശിയുടെ ഒപ്പം പോയി എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഇതിനുശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ട്. ദര്‍ശിതയുടെ മുഖം വികൃതമായ നിലയിലാണ്.

മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് കാമുകന്റെ മൊഴി. യുവതിയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. കണ്ണൂരിലെ ഭര്‍തൃവീട്ടിലാണ് യുവതി താമസിച്ചിരുന്നത്.

ALSO WATCH

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക