തെഹ്‌റാന്‍: കോണ്‍സുലേറ്റ് ആക്രമണത്തിനെതിരായ ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേല്‍ വിറക്കുന്നു. ഇന്ന് പുലര്‍ച്ചെ ഇറാന്‍ തൊടുത്ത് വിട്ട മിസൈലുകളും ഡ്രോണുകളും ഇസ്രായേലി പാര്‍ലമെന്റിനെയും ലക്ഷ്യമിട്ടു. നെസറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്രായേല്‍ പാര്‍ലമെന്റിന് മുകളില്‍ ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ( Missiles to Parliament; Israel trembles at Iran’s retaliation )
|
ഇറാന്‍ നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പാളി. ഇസ്രായേലി, ബ്രിട്ടീഷ്, അമേരിക്കന്‍, ജോര്‍ദാന്‍ സൈന്യത്തിന്റെ സംയുക്ത പ്രതിരോധത്തെ ഭേദിച്ച് ഇറാന്‍ മിസൈലുകള്‍ പലതും രാജ്യത്തിനകത്തു പതിച്ചു. തെല്‍ അവീവിലും, ജറുസലേമിലും പല തവണ അപകട സൈറന്‍ മുഴങ്ങി. നിരന്തരം സ്‌ഫോടന ശബ്ദങ്ങളും കേള്‍ക്കാമായിരുന്നു.
תיעוד מדהים של יירוטים מעל הכנסת ובשמי ירושלים
צילום: אלחנן גולדברג pic.twitter.com/xyZKm4dhWB
— אברהם גרינצייג (@avigrin10) April 13, 2024
ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഇസ്രായേലിനകത്ത് പതിച്ചതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി സ്ഥിരീകരിച്ചു. എന്നാല്‍, ഇറാന്‍ തൊടുത്തുവിട്ട 200ലേറെ മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഇസ്രായേലിന്റെ സൈനിക താവളം തകര്‍ന്നു. ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും സൈനിക വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍, നാശനഷ്ടത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു.
ഇറാന്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു.


