02
Sep 2024
Mon
02 Sep 2024 Mon
missing newborn baby in Cherthala found dead inside mother's boy friend's home

ചേർത്തലയിൽ നിന്ന് കാണാതായ നവജാതശിശുവിന്റെ മൃതദേഹം അമ്മയുടെ കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. യുവതി കഴിഞ്ഞ​ശനിയാഴ്ച പുലർച്ചെയാണ് ചേർത്തല കെ വി എം ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. പള്ളിപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന യുവതിയുടെ വീട്ടിൽ എത്തിയ ആശാ വർക്കർ കുഞ്ഞിനെ അന്വേഷിച്ചപ്പോൾ തൃപ്പൂണിത്തുറയിലുള്ള മറ്റൊരാൾക്ക് വിറ്റെന്ന് വിറ്റെന്നായിരുന്നു അമ്മയുടെ മറുപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതേത്തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കാമുകൻ രതീഷ് കൈമാറിയെന്ന് യുവതി പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നെന്ന് രതീഷ് മൊഴി നൽകി. രതീഷിന്റെ വീട്ടിലെ ശുചിമുറിയ്ക്കകത്തെ അറയിൽ നിന്നാണ് പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രതീഷിന്റെ വീടിന് സമീപത്തെ പൊന്തക്കാട്ടിൽ കുഞ്ഞിനെ എത്തിക്കുമ്പോൾ പൊതിഞ്ഞിരുന്ന തുണിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് രതീഷ് വെളിപ്പെടുത്തി. യുവതി ഗർഭിണിയായ വിവരം വീട്ടുകാരിൽ നിന്നു മറച്ചുവച്ചിരുന്നു. വയറ്റിൽ മുഴ വളരുകയാണെന്നും യുവതി വീട്ടുകാരെ വിശ്വസിപ്പിക്കുകയുണ്ടയി.പ്രവസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ആയപ്പോൾ ബൈ സ്റ്റാൻഡറായി ജോലിക്ക് ആളെ നിർത്തുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി മടങ്ങുമ്പോൾ രതീഷാണ് ഒപ്പമുണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

അടുത്തിടെയാണ് ആലപ്പുഴയിൽ മറ്റൊരു യുവതി കാമുകനിൽ പിറന്ന കുഞ്ഞിനെ കഴുത്തുഞെരിച്ചുകൊന്നത്. വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവം മൂലം ആശുപത്രിയിൽ എത്തിയതോടെയായിരുന്നു കൊലപാതകവിവരം പുറത്തറിയുന്നത്. സംഭവത്തിൽ യുവതിയെയും കാമുകനെയും കാമുകന്റെ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: കുഞ്ഞ് ജനിച്ചപ്പോൾ കരഞ്ഞെന്ന് അമ്മ പറഞ്ഞതായി ഡോക്ടറുടെ മൊഴി; തന്നെ ഏൽപ്പിച്ചത് മൃതദേഹമെന്ന് കാമുകൻ, ആലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക