01
May 2025
Wed
01 May 2025 Wed

അബുദാബി: പുതിയ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കാനൊരുങ്ങി അബൂദാബി. ഇതിന്റെ ഭാഗമായി അബുദാബി എമിറ്റേറ്റില്‍ മരങ്ങള്‍ മുറിച്ചാല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എമിറേറ്റിലെ മൂന്ന് തദ്ദേശീയ വൃക്ഷങ്ങളായ അല്‍ ഗാഫ്, അല്‍ സമര്‍, അല്‍ സിദ്ര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ നടപടി സ്വീകരിക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.

അബുദാബിയുടെ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിടുന്ന ഒരു നീക്കത്തില്‍, മരങ്ങള്‍ക്ക് ഇപ്പോള്‍ ഔദ്യോഗികമായി ‘കോഡ്’ ചെയ്യുകയും നമ്പര്‍ നല്‍കുകയും ചെയ്യും. അതായത് ഓരോ മരവും നിയമപ്രകാരം ട്രാക്ക് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യും.

നഗര വ്യാപനം, പരിസ്ഥിതി നശീകരണം, അശ്രദ്ധമായ ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവയുടെ ഭീഷണികളില്‍ നിന്ന് പ്രാദേശിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

ഈ മരങ്ങള്‍ മനോഹരങ്ങള്‍ മാത്രമല്ല യുഎഇയിലെ മരുഭൂമി പരിസ്ഥിതിയുടെ ഉറച്ച പ്രതീകങ്ങളാണ്. ജൈവവൈവിധ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഇവ വന്യജീവികള്‍ക്ക് തണലും പാര്‍പ്പിടവും നല്‍കുന്നുവെന്നും സമൂഹത്തെ പ്രകൃതി ലോകവുമായി ബന്ധിപ്പിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

2021 ല്‍ വികസനം, സമുദ്ര വിസര്‍ജ്ജനം, ജൈവവൈവിധ്യം എന്നിവയിലെ പ്രധാന പാരിസ്ഥിതിക ലംഘനങ്ങള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം വരെ അബൂദബി പിഴ പ്രഖ്യാപിച്ചിരുന്നു.

താമസക്കാരെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒലിയാന്‍ഡര്‍ ചെടികളുടെ ഉത്പാദനവും കൃഷിയും പ്രചാരണവും അബുദാബി നിരോധിച്ചിരുന്നു. സസ്യത്തിന്റെ ഏതെങ്കിലും ഭാഗം കഴിക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വിഷബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അറിയിച്ചിരുന്നു.

New Dhs10,000 fine has been announced in Abu Dhabi