ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാന്‍ പോകവെ കാണാതായ മുങ്ങിക്കപ്പലില്‍ പാക് കോടീശ്വരനും മകനും. കറാച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്രോ വൈസ് ചെയര്‍മാന്‍ ഷഹസാദ ദാവൂദും മകന്‍ സുലൈനും അടക്കം അഞ്ചുപേരാണ് മുങ്ങിക്കപ്പലിലുണ്ടായിരുന്നത്.
|
നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൂറിസ്റ്റ് മുങ്ങിക്കപ്പലില്‍ ആണ് സംഘം ഉണ്ടായിരുന്നത്. ഓഷ്യന്‍ഗേറ്റ് എക്‌സ്പഡീഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് മുങ്ങിക്കപ്പലാണ് യാത്ര തുടങ്ങി രണ്ടു മണിക്കൂറിനു ശേഷം കാണാതായത്. 21 അടിയാണ് മുങ്ങിക്കപ്പലിന്റെ വലിപ്പം. 96 മണിക്കൂറാണ് മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ വിതരണ ശേഷി. നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പനികളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ബ്രിട്ടനിലും യുഎസിലുമാണ് ഷഹസാദ ദാവൂദ് വിദ്യാഭ്യാസം നടത്തിയത്. ഷഹസാദയുടെ പിതാവ് ഹുസയ്ന്‍ ദാവൂദ് പാകിസ്താനിലെ സമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ആളാണ്.
നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ കടലിന്റെ 4000 അടി താഴെയാണ് ടൈറ്റാനിക് അവശിഷ്ടം കിടക്കുന്നത്. ബ്രിട്ടീഷ് ബിസിനസുകാരനായ ഹാമിഷ് ഹാര്‍ഡിങ് ആണ് കാണാതായവരില്‍ മറ്റൊരാള്‍.





