അച്ഛനെ കൊന്ന കേസില്‍ പരോളിലിറങ്ങിയ സഹോദരനെ പോലീസുകാരനായ അനുജന്‍ വെടിവച്ചുകൊന്നു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. പോലീസുകാരനായ ഭാനുവാണ് തന്റെ മുതിര്‍ന്ന സഹോദരനായ അജയിനെ(40) ഏഴുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വാടകക്കൊലയാളികളെ ഉപയോഗിച്ചു വെടിവച്ചുകൊന്നത്. ഇരുവരുടെയും അച്ഛനായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ഹനുമാന്‍ സിങ് തോമര്‍ 2017ലാണ് വെടിയേറ്റു മരിച്ചത്. വസ്തുതര്‍ക്കത്തെ തുടര്‍ന്ന് അജയ് വീട്ടിലെത്തി അച്ഛനെ തലയ്ക്കു വെടിവച്ചുകൊല്ലുകായിരുന്നു. ഈ കേസില്‍ പിടിയിലായ പ്രതി ജയിലിലായി.
|
ഇതിനിടെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മാനുഷിക പരിഗണനവച്ച് ഭാനുവിന് പോലീസില്‍ ജോലി നല്‍കി. അച്ഛനെ കൊന്ന അജയിനോടുള്ള പക മനസ്സില്‍ സൂക്ഷിച്ച ഭാനു അടുത്തിടെ ഇയാള്‍ പരോളിലിറങ്ങിയപ്പോള്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി 17കാരിയെയും ജാമ്യത്തിലിറങ്ങിയ ജയില്‍പുള്ളിയുടെയും സഹായം തേടി. ഒരുലക്ഷം രൂപയ്ക്കാണ് ഭാനു സഹോദരനെ കൊല്ലാനുള്ള ക്വട്ടേഷന്‍ നല്‍കിയത്.
ഭാനുവിന്റെ പദ്ധതി പ്രകാരം 17കാരി പരോളിലിറങ്ങിയ അജയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ഗ്വാളിയോറിലേക്കൊരു യാത്രയും ആസൂത്രണം ചെയ്തു. യാത്രയ്ക്കിടെ പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കണമെന്ന് പറഞ്ഞ് പെട്രോള്‍ ബങ്കിനു സമീപം കാര്‍ നിര്‍ത്തിച്ചു. പെണ്‍കുട്ടി കാറില്‍ നിന്ന് ഇറങ്ങിയതോടെ വാടകകൊലയാളികള്‍ കുതിച്ചെത്തുകയും അജയിനെ വെടിവച്ചുകൊല്ലുകയും ചെയ്തു.
കൊല്ലപ്പെട്ട അജയുടെ മരണാനന്തരചടങ്ങുകളിലും മറ്റും സംബന്ധിച്ച ശേഷം ഭാനു ബാങ്കോക്കിലേക്ക് കടക്കുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിനിടെ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസിന് ഭാനുവിന് ഇതിലുള്ള പങ്ക് വ്യക്തമായത്. ഭാനുവിന്റെ കാറില്‍ നിന്ന് പെണ്‍കുട്ടി ഇറങ്ങിവരുന്ന ദൃശ്യം കണ്ടതാണ് ഇതിനു സഹായിച്ചത്.
കൊലപാതകത്തില്‍ ഭാനുവിന് കൂട്ടുനിന്ന വാടകകൊലയാളി ധര്‍മേന്ദ്ര കുശ്വഹ, ഭാനുവിന്റെ കസിനായ മോനേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കോക്കിലേക്ക് കടന്ന ഭാനുവിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ALSO READ: അച്ഛനും രണ്ടുമക്കളും തമ്മിലുള്ള വഴക്കിലിടപെട്ട പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





