
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ഷം തോറും മഴയുടെ തോത് വര്‍ധിക്കുന്നതായി പഠനം. (Rainfall in the Gulf region has increased by about 20 percent in two decades) 2,000നും 2022നും ഇടയില്‍ ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളില്‍ മഴയില്‍ 18.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായാണ് കണക്കുകള്‍. വരും വര്‍ഷങ്ങളിലും മഴ വര്‍ധിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
![]() |
|
കഴിഞ്ഞ വര്‍ഷം യുഎ ഇയില്‍ സംഭവിച്ച പേമാരി ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മഴയാണ്. ജാഗ്രത പാലിക്കുകയും കൂടുതല്‍ കഠിനമായ കാലാവസ്ഥയുള്ള ഒരു ഭാവിക്കായി തയ്യാറെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
ALSO READ: സാദിഖലി തങ്ങള്‍ ക്രിസ്മസ് ആഘോഷത്തിന് കേക്ക് മുറിച്ചതിനെതിരേ അബ്ദുല്‍ ഹമീദ് ഫൈസി
ജിസിസിയിലെ കൂടുതല്‍ രാജ്യങ്ങള്‍ കൃത്രിമ മഴ വര്‍ധിപ്പിക്കുന്നതിന് സാധ്യത തേടുന്നുമുണ്ട്. ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് സംവിധാനം പ്രയോജനപ്പെടുത്താനാണ് നീക്കം. യുഎഇ ഉള്‍പ്പെടെ പല രാജ്യങ്ങളും ഇത് വലിയ തോതില്‍ ചെയ്യുന്നുണ്ട്.
30 വര്‍ഷത്തെ ശരാശരി കാലാവസ്ഥയാണ് അളവുകോലെന്ന് കമാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയുടെ ഡയറക്ടറും സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ജോസ് ലെലിവെല്‍ഡ് പറഞ്ഞു. എന്നാലും 20 വര്‍ഷത്തിനകം ഏകദേശം 20 ശതമാനം വര്‍ധനവുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ച മറ്റ് പഠനങ്ങളും ഈര്‍പ്പമുള്ള ദിവസങ്ങളുടെ വര്‍ധന ചൂണ്ടിക്കാണിക്കുന്നു. യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞര്‍ ഈ നൂറ്റാണ്ടില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാര്‍ഷിക മഴ 30 ശതമാനം വരെ വര്‍ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ യുഎഇയിലുണ്ടായ കൊടുങ്കാറ്റ് കാലാവസ്ഥാ വ്യതിയാനം മൂലമാണ്. ഭാവിയില്‍ തീവ്രവും ഇടക്കിടെയുള്ളതുമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
അറേബ്യന്‍ ഉപദ്വീപിലുടനീളം പ്രത്യേകിച്ച് തെക്ക് ഭാഗത്ത്, ഭാവിയില്‍ മഴ വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇത് മരുഭൂമിയുടെ സ്വഭാവത്തില്‍ ക്രമേണ മാറ്റങ്ങള്‍ വരുത്തുമോ എന്നാണ് വിദഗ്ധരുടെ പഠനം.