കാസര്‍കോട്: കഴിഞ്ഞ ദിവസം ചൂരി മീപ്പു ഗിരിയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവം സംഘ പരിവാര്‍ ഫാസിസത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം നേതാക്കള്‍ പറഞ്ഞു. (Sangh Parivar fascism spreading unrest in Kasaragod must be suppressed: SDPI) പേര് ചോദിച്ച് അക്രമിക്കുന്നതും കച്ചവടം ആര് ചെയ്യണമെന്നും, ആര്‍എസ്എസ് ശാഖയില്‍ നിന്ന് തീരുമാനിക്കുന്നത് രാജ്യത്തെ നിയമ വ്യവസ്ഥയെയും സ്വതന്ത്രത്തെയും വെല്ലുവിളി ക്കുന്നതാണെന്ന് നേതാക്കള്‍ പറഞ്ഞു.
|
ഇത്തരം ഫാഷിസം നാടിനെ നശിപ്പിക്കും, നാട്ടില്‍ അശാന്തി സൃഷ്ടിക്കുന്ന ഫാസിസത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടവും പൊതുജനങ്ങളും മുന്നോട്ട് വരണം. സാരമായി പരിക്ക് പറ്റിയ ഏരിയാല്‍ സ്വദേശി ബാസിതിനെ എസ്ഡിപി ഐനേതാക്കള്‍ മംഗലാപുരം ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ച് നിയമസഹായം വാഗ്ദാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സകരിയ കുന്നില്‍, സെക്രട്ടറി കബീര്‍ ബ്ലാര്‍കോട്, മണ്ഡലം കമ്മറ്റി അംഗം സമീര്‍ ആസാദ് നഗര്‍ പഞ്ചായത്ത് സെക്രട്ടറി ഇസ്ഹാഖ് അര്‍ന്തോട് തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.
യുവാവിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗുഢാലോചനയടക്കം പുറത്ത് കൊണ്ട് വരണമെന്നും മദ്യലഹരിയിലും മാനസിക പ്രശ്‌നങ്ങളിലും ന്യൂനപക്ഷങ്ങളെ മാത്രം ആക്രമിക്കാന്‍ തോന്നുന്നത് പരിശോധിക്കണമെന്നും
നേതാക്കള്‍പറഞ്ഞു.





