കാസറഗോഡ്: കാസറഗോഡ് നഗരത്തെ നടുക്കി വീണ്ടും സംഘപരിവാര അക്രമം. (Sangh Parivar violence again in Kasaragod; Youth hacked) വടിവാള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ ഗുരുതര പരിക്കേറ്റ ഏരിയാല്‍ സ്വദേശി ബാസിത് (25)യെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.
|
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ മൂക്കിന് താഴെയാണ് അക്രമം. എസ്പി ഓഫീസിലേക്ക് പോകുന്ന പ്രധാന റോഡായ എസ്പി ഓഫീസ്- പോലീസ് എആര്‍ ക്യാമ്പ് റോഡില്‍ രാത്രി 12 മണിയോടടുത്താണ് സംഭവം. കൈയില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ മംഗലാപുരത്തെ സ്വകാര്യ ആശപത്രിയിലേക്കു മാറ്റി.
ഇവിടെ പുതുതായി ആരംഭിക്കാനിരിക്കുന്ന ഷോപ്പ് സെറ്റ് ചെയ്യുന്നതിനിടെ രാത്രി 12 മണിയോടടുത്ത് കടയിലേക്ക് ഒരു സംഘം അതിക്രമിച്ചു കയറിയത്. ”ഇത് ഞങ്ങളുടെ നാടാണെന്നും ഇവിടെ നിങ്ങള്‍ എന്ത് ധൈര്യത്തിലാണ് കച്ചവടം തുടങ്ങുന്നതെന്നും” ആക്രോഷിച്ചുകൊണ്ട് യുവാക്കള്‍ക്ക് നേരെ വടിവാള്‍ വീശുകയായിരുന്നു.
മാരകമായി പരിക്കേറ്റ എരിയാല്‍ സ്വദേശിയെ കാസറഗോഡെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെക്ക് കൊണ്ടു പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പരിക്കേറ്റ ബാസിതിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.
ആക്രമണത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 118(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം സമീപപ്രദേശമായ ചൂരിയില്‍ സംഘപരിവാരം സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വന്‍ അക്രമത്തിന് കോപ്പുകൂട്ടി സംഘപരിവാര പ്രവര്‍ത്തകര്‍ ചൂരിയിലെത്തിയത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ സംഘം റോഡില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





