13
Aug 2024
Wed
13 Aug 2024 Wed
youth league workers restore protest stage ofanti liquor committee

മലപ്പുറം: ജില്ലാ ഭരണകൂടവും പോലീസും തടഞ്ഞ മദ്യനിരോധന സമിതിയുടെ സമരപന്തൽ മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകർ പുനർ നിർമിച്ചു. ഒരു വർഷമായി സിവിൽസ്റ്റേഷന് മുന്നിൽ മദ്യനിരോധന സമിതി നടത്തിവന്ന അനിശ്ചിതകാല സമരത്തിൻ്റെ പന്തൽ ശക്തമായ മഴയിൽ തകർന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴ ശമിച്ചതോടെ പന്തൽ പുനർനിർമിക്കുമ്പോൾ പോലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് പന്തൽ നിർമാണം മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ എത്തിയ മുസ് ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ പന്തൽ പുനസ്ഥാപിച്ചു. പല ദിക്കുകളിൽ നിന്നും എന്തിനാണ് മലപ്പുറത്ത്‌ വന്ന് മധ്യ നിരോധന സമിതിയുടെ സംസ്ഥാന ഭാരവാഹികൾ സമരം ചെയ്യുന്നത് എന്ന് ചോദിച്ചതിനുള്ള ഉദാഹരണമാണ് ജില്ലാ ഭരണകൂടവും, പോലീസും തടഞ്ഞപ്പോൾ സമരത്തിന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് സഹപ്രവർത്തകർ മുന്നോട്ടുവന്നത് എന്ന് സമര സമിതി അംഗങ്ങൾ പറഞ്ഞു.

ഇനിയും ഈ സമരത്തെ തകർക്കാനാണ് ജില്ലാ ഭരണകൂടവും, പോലീസും ശ്രമിക്കുന്നതെങ്കിൽ മുസ് ലിം  ലീഗും, മുസ് ലിം  യൂത്ത് ലീഗും സമരത്തിന് പ്രത്യക്ഷപിന്തുണയുമായി മുന്നോട്ടുവന്നു യൂത്ത് ലീഗ് ഭാരവാഹികൾ അറിയിച്ചു. മുൻസിപ്പൽ മുസ് ലിം  ലീഗ് ജന സെക്രട്ടറി പി കെ ബാവ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം മുസ് ലിം  ലീഗ് സെക്രട്ടറി ഹാരിസ് ആമിയൻ, മുനിസിപ്പൽ മുസ് ലിം  യൂത്ത് ലീഗ് പ്രസിഡണ്ട്, സിപി സാദിക്കലി, ജനറൽ സെക്രട്ടറി സുബൈർ മുഴിക്കൽ, ഭാരവാഹികളായ റഷീദ് കാളമ്പാടി,ഫെബിൻ കളപ്പാടൻ, ഈസ്റ്റേൺ സലീം,

പി കെ സക്കീർ ഹുസൈൻ, യൂസഫ് കൊന്നൊല, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തറയിൽ റഹ്മത്തുള്ള, സമീർ കപ്പൂർ, സുഹൈൽ സാദ് പറമ്പൻ, സി കെ അബ്ദുറഹിമാൻ, നൗഫൽ കാട്ടുങ്ങൽ, പി ടി ഷബീബ്, സാലി മാടമ്പി, റഫീഖ് അധികാരത്തോടി, മുജീബ് മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു.