21
Apr 2023
Tue
21 Apr 2023 Tue

തിരുവനന്തപുരം: മാർത്തോമാ ബിഷപ്പ് ഹൗസിൽ തന്റെ സഹായിയായ മുഹമ്മദ് കൗസൽ ഇത്തവണയും നോമ്പ് തുറന്നത് ബിഷപ്പ് ഹൗസിൽ. 23 കൊല്ലമായി സഹായിയായി കൂടെയുള്ള മുഹമ്മദ് കൗസലിന് പ്രാർത്ഥിക്കാനും നോമ്പെടുക്കാനും ബിഷപ്പ് ഹൗസിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണ് മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ്. നോമ്പില്ലെങ്കിലും മെത്രാപ്പൊലീത്തയും മുഹമ്മദ് കൗസലിനൊപ്പം എല്ലാ ദിവസവും നോമ്പ് തുറയിൽ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”അദ്ദേഹം വളരെ കൃത്യമായി മുസ്ലിം മത വിശ്വാസങ്ങൾ അനുസരിച്ചാണ് പ്രാർത്ഥനകളും ചടങ്ങുകളും നടത്തുന്നത്. അത് ബിഷപ്പ് ഹൗസിലും തുടരുന്നു. അദ്ദേഹം അരമനയുടെ ഭാഗവുമാണ്. അതുകൊണ്ട് പ്രാർത്ഥനയ്ക്കായുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളാനാകുമ്പോഴാണ് മതത്തിന്റെ അർഥവും പൊരുളും മനസിലാകുന്നത്”- മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ബർന്നബാസ് പറഞ്ഞു.

മുഹമ്മദിനുള്ള ദൈവിക ശക്തി മാതൃകാപരമെന്ന് ബിഷപ്പ് ഹൗസിലെ മറ്റ് പുരോഹിതരുടെ പക്ഷം. ക്രൈസ്തവ നേതാവിനൊപ്പം സഹായിയായി നിൽക്കുമ്പോഴും സ്വന്തം മതാചാരം തുടരാനാകുന്നതിൽ സന്തോഷമെന്ന് മുഹമ്മദ് കൗസൽ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക