താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറിയേക്കും. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്താന്‍ സാധ്യതയുണ്ടെങ്കില്‍ പിന്മാറുമെന്ന് ജഗഗീഷ് സൂചന നല്‍കിയിട്ടുണ്ട്.
|
മോഹന്‍ലാലും മമ്മൂട്ടിയുമായി ജഗദീഷ് സംസാരിച്ചു. ഇരുവരും സമ്മതിച്ചാല്‍ പ്രത്രിക പിന്‍വലിക്കുമെന്നാണ് വിവരം. 31വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
ഒരു വനിത താരസംഘടനയുടെ തലപ്പത്തേക്ക് എത്താനൊരുങ്ങുന്നത് ആദ്യമായാണ്. അങ്ങനെ വരുമ്പോള്‍ താന്‍ മത്സരത്തിന് നില്‍ക്കുന്നത് ശരിയല്ലെന്നാണ് ജഗദീഷിന്റെ നിലപാട്. ഇന്ന് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ജഗദീഷും നടി ശ്വേതാ മേനോനും തമ്മിലായിരുന്നു ശക്തമായ മത്സരത്തിന് സാധ്യത.
ഇവര്‍ക്ക് പുറമേ രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ജോയ് മാത്യു പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളി.
ALSO READ: പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ എന്‍ഐഎ ചമഞ്ഞ് തട്ടിപ്പ്; വയോധികയില്‍ നിന്ന് 38 ലക്ഷത്തോളം രൂപ തട്ടി
ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരാള്‍. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസനും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ് ഉള്‍പ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നല്‍കിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. പിന്‍വലിക്കാനുള്ള അവസാന ദിവസമായ 31ന് അന്തിമ പട്ടിക പുറത്തുവരും. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
ഇന്നസെന്റിന്റെ മരണത്തോടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മോഹന്‍ലാല്‍ കഴിഞ്ഞ മൂന്നുതവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കടുത്തത്. ജഗദീഷ് പിന്മാറുകയാണെങ്കില്‍ ശ്വേത മേനോന്‍ പ്രസിഡന്റ് ആവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.


