31
May 2026
Sun
31 May 2026 Sun
Chinese missile shot down US F15 missile in over Iran

ഇറാനില്‍ കഴിഞ്ഞമാസം യുഎസിന്റെ എഫ്-15 മിസൈല്‍ വീഴ്ത്തിയത് തോളില്‍ വച്ച് തൊടുക്കാവുന്ന ചൈനീസ് മിസൈലാണെന്ന് റിപോര്‍ട്ട്. അത്യാധുനിക മിസൈലുകളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ഇറാന്‍ കൈവരിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. താഴ്ന്നുപറക്കുന്ന വിമാനങ്ങളെ ആക്രമിക്കാന്‍ തോളില്‍ കൊണ്ടുനടക്കാവുന്ന ഇത്തരം മിസൈലുകള്‍ക്ക് കഴിയും. 7 അടി നീളവും 18 കിലോഗ്രാമോളം ഭാരവുമാണ് ഈ മിസൈലിനുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാനില്‍ കാണാതായ എഫ് 15 പോര്‍വിമാനത്തിന്റെ പൈലറ്റിനെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഈ പോര്‍വിമാനം എങ്ങനെയാണ് തകര്‍ന്നുവീണതെന്ന് അന്വേഷണത്തിലാണ് യുഎസ് ചൈനീസ് മിസൈല്‍ സാന്നിധ്യം കണ്ടെത്തിയത്.

ഫെബ്രുവരി 28ന് ഇസ്രായേലിനൊപ്പം ചേര്‍ന്നാണ് യുഎസ് ഇറാനെ ആക്രമിച്ചുതുടങ്ങിയത്. എന്നാല്‍ ഇപ്പോഴും ഇറാന്‍ ഈ ആക്രമണങ്ങളെ ചെറുക്കുകയും ഇസ്രായേലിനു നേരെയും ഗള്‍ഫിലെ യുഎസിന്റെ സൈനികതാവളങ്ങള്‍ക്കു നേരെയും പ്രത്യാക്രമണം തുടരുകയും ചെയ്യുന്നുണ്ട്. ഇറാന്‍ ആയുധശേഷിക്കു പിന്നില്‍ റഷ്യയും ചൈനയുമാണെന്ന് യുഎസ് ആരോപിച്ചിരുന്നു.

ALSO READ: നെന്മാറയില്‍ വീടിനുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ 13കാരി മരിച്ചു