28
Apr 2024
Mon
28 Apr 2024 Mon

Riyas moulavi murder updates:

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: പള്ളിയിൽ വച്ച് റിയാസ് മൗലവിയെ ആർഎസ്എസ് പ്രവര്ത്തകര് കഴുത്തറുത്ത് കൊന്ന കേസിൽ ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേസില്‍ ജാഗ്രതയോടെയാണ് പൊലീസും പ്രോസിക്യൂഷനും കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 96 മണിക്കൂറിനുളളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും വിചാരണത്തടവുകാരായി ഏഴുവര്‍ഷം പ്രതികള്‍ ജയിലില്‍ കിടന്നത് ശക്തമായ പൊലീസ് നിലപാടിന്റെ ഭാഗമായിട്ടായിരുന്നെന്നും പിണറായി പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിശ്ചിത സമയത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ യാതൊരുവീഴ്ചയുണ്ടായിട്ടില്ല. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് മികച്ച ക്രിമിനല്‍ അഭിഭാഷകനായ അശോകനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. നല്ലരീതിയിലാണ് കേസ് നടത്തിവന്നത്. അതിനിടെ അദ്ദേഹം അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി ടി ഷാജിത്തിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി.

കേസ് അന്വേഷണത്തിലും വിചാരണയിലും സുതാര്യതയിലും തികച്ച സത്യസന്ധതയാണ് അന്വേഷണ സംഘവും പ്രോസിക്യൂട്ടറും നടത്തിയത്. ഒരുഘട്ടത്തിലും ആരും പരാതി ഉന്നയിച്ചിട്ടില്ല. നല്ലരീതിയിലാണ് അന്വേഷണം നടന്നതെന്ന് റിയാസ് മൗലവിയുടെ കുടുംബവും പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുള്ള അശ്രദ്ധോ അമാന്തമോ ഉണ്ടായിട്ടില്ല. കേസിലെ വിധിന്യായം പ്രോസിക്യൂഷന്‍ കണ്ടെത്തലുകള്‍ ശരിവച്ചിട്ടില്ല. ഇത് സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും നേടും. അതിനുളള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന റാലി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രാധാന്യമുണ്ടാക്കുന്ന ഒന്നാണെന്ന് പിണറായി പറഞ്ഞു. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റാലി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് റാലിക്കുണ്ടായത്. ബിജെപിയുടെ നേതൃത്വതില്‍ കാട്ടിക്കൂട്ടുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി റാലി മാറി. ഇത് ബിജെപിക്കുള്ള താക്കീതാണെന്നിരിക്കെ കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.