28
Nov 2024
Sat
28 Nov 2024 Sat
Deputy Tehsildar who went missing from Malappuram came home

മലപ്പുറം: മലപ്പുറത്തു നിന്ന കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് ചാലിബ് വീട്ടിലെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്ന് ചാലിബ് പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ, കഴിഞ്ഞദിവസം ചാലിബ് വീട്ടിലേക്ക് വിളിച്ചു. നേരിടുന്നുവെന്നും മാത്രമാണ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞത്. താന്‍ തിരിച്ചുവരുമെന്നും ബസ് സ്റ്റാന്‍ഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു.

ഇതിനിടെയാണ് അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയത്. മാനസിക പ്രയാസത്തിലാണ് നാടുവിട്ടതെന്നും വീട്ടിലേക്ക് തിരിച്ചുവരുമെന്നും ചാലിബ് ഭാര്യയോട് പറഞ്ഞതായാണ് ബന്ധുക്കള്‍ പറഞ്ഞത്. ഒറ്റയ്ക്കാണ് ഉള്ളതെന്നും കൂടെ ആരും ഇല്ലെന്നുമാണ് ചാലിബ് ബന്ധുക്കളോട് പറഞ്ഞത്.

ബുധനാഴ്ച വൈകിട്ട് ഓഫീസില്‍ നിന്നും 5.15 നാണ് ചാലിബ് ഇറങ്ങിയത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

ചാലിബിനെ കാണാതായതിന് ശേഷം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ഉഡുപ്പിയിലുമാണ് കാണിച്ചത്.

Deputy Tehsildar who went missing from Malappuram came home