15
Sep 2025
Sat
15 Sep 2025 Sat
earth quake in Russia tsunami warning

റഷ്യയില്‍ അതിശക്തമായ ഭൂകമ്പം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ കിഴക്കന്‍ തീരത്തിന് സമീപമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെ, തീരപ്രദേശങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയുടെ നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഭൂകമ്പത്തിന്റെ തീവ്രത 7.4 ആയി രേഖപ്പെടുത്തി. എന്‍സിഎസ് പ്രകാരം, രാവിലെ 8:07 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂമിക്കടിയില്‍ നിന്ന് 60 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. മുന്നൂറ് കിലോമീറ്ററോളം റഷ്യന്‍ തീരങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജൂലൈ ആദ്യം, കാംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പസഫിക്കിലുടനീളം നാല് മീറ്റര്‍ (12 അടി) ഉയരത്തിലാണ് സൂനാമിത്തിരമാലകള്‍ ആഞ്ഞടിച്ചത്. സുരക്ഷാ നടപടികളുടെ ഭാഗമായി ഹവായിയില്‍ നിന്ന് ജപ്പാനിലേക്ക് ആളുകളെ ഒഴിപ്പിച്ചിരുന്നു.

ALSO READ: ശസ്ത്രക്രിയാ ടേബിളില്‍ രോഗിയെ മയക്കിക്കിടത്തി നഴ്‌സുമായി സെക്‌സ്; കുറ്റം സമ്മതിച്ച് ഡോക്ടര്‍

ജൂലൈയിലെ ഭൂകമ്പത്തെത്തുടര്‍ന്ന് ജാപ്പനീസ് അധികൃതര്‍ ഏകദേശം 20 ലക്ഷം താമസക്കാരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ഉത്തരവിട്ടു. പിന്നീട് സ്ഥിതിഗതികള്‍ ശാന്തമായതോടെ മോഖലയിലെ സൂനാമി മുന്നറിയിപ്പുകള്‍ റദ്ദാക്കുകയായിരുന്നു.

കാംചത്കയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജപ്പാന്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍ 8.8 തീവ്രതയില്‍ ഭൂകമ്പമുണ്ടായ അതേ സ്ഥലത്തുതന്നെയാണ് ഇപ്പോഴും ഭൂകമ്പമുണ്ടായത് അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.