ഗസയുടെ കേന്ദ്രബിന്ദുവായ ഗസാ സിറ്റിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തെ നേരിടാന്‍ പുതിയ കെണികളൊരുക്കി ഹമാസ്. ശത്രുവിനെ ഞെട്ടിക്കുന്ന നീക്കങ്ങള്‍ക്ക് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
|
ഫലസ്തീനില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈനികരുടെ ശവപ്പറമ്പായി ഗസ മാറുമെന്ന് ഖസ്സാം ബ്രിഗേഡ്സ് മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ഇസ്രായേലി സൈനികരെ തടങ്കലില്‍ ആക്കും. ഭീരുക്കളായ ഇസ്രായേലി സൈനികര്‍ക്ക് വിജയിക്കാന്‍ കഴിയുന്ന സ്ഥലമല്ല ഗസയെന്നും ഖസ്സാം മുന്നറിയിപ്പ് നല്‍കി.
ജീവന്‍ കൊടുത്തും ഗസയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഖസ്സാം പോരാളികള്‍. ” നിങ്ങളുടെ സൈനികരുടെ ആത്മാക്കളെ നരകത്തിലേക്ക് അയക്കാന്‍ വേണ്ട കാര്യങ്ങള്‍ ഗസയിലുണ്ട്. ഞങ്ങള്‍ രക്തസാക്ഷികളുടെ സൈന്യം രൂപീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പതിയിരുന്നാക്രമണങ്ങളും സ്ഫോടകവസ്തുക്കളും നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ വാഹനങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാന്‍ പോരാളികള്‍ക്കു കഴിയും. നിങ്ങളുടെ ബുള്‍ഡോസറുകളെ ബുള്‍ഡോസ് ചെയ്യും. അങ്ങനെ ഗസ നിങ്ങളുടെ ശവപ്പറമ്പാവും. ഗസയിലെ ജൂതന്‍മാരായ തടവുകാരെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. ഇസ്രായേലി നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചായിരിക്കും അവരുടെ ഭാവി. ഞങ്ങളുടേത് വിജയമോ രക്തസാക്ഷിത്വമോ തേടുന്ന പോരാട്ടമാണെന്നും ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ALSO READ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച സംഭവം; ഒളിവില്‍ പോയ പ്രതി പിടിയില്‍
അതേസമയം, ഇന്നലെ ഗസയില്‍ നടന്ന ആക്രമണത്തില്‍ തകര്‍ന്ന ഇസ്രായേലി സൈനിക വാഹനത്തിന്റെ ചിത്രം പുറത്തുവന്നു.
നാലു ഇസ്രായേലി സൈനികരാണ് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ ഇന്നലെ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലികള്‍ സൈനികരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.
ട്രക്കുമായി എത്തിയ ജോര്‍ദാനി പൗരനാണ് ഇരുവരെയും വെടിവച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ ആക്രമണത്തെ ഹമാസ് സ്വാഗതം ചെയ്തു. ഗസയിലേക്കുള്ള സഹായ വസ്തുക്കളുമായി എത്തിയ ട്രക്കിലെ ഡ്രൈവറാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ ആരോപിച്ചു.
മറുവശത്ത് യമനില്‍ നിന്ന് ഹൂത്തികളും ആക്രമണം ശക്തമാക്കി. വ്യാഴാഴ്ച്ച ഹൂത്തി പോരാളികള്‍ വിക്ഷേപിച്ച ഡ്രോണ്‍ തെക്കന്‍ ഇസ്രായേലി നഗരമായ എലിയാത്തിലെ ഹോട്ടലിന്റെ കവാടത്തില്‍ പതിച്ചു. ഹോട്ടലില്‍ വലിയ അഗ്നിബാധയുണ്ടായാതായാണ് റിപോര്‍ട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





