|
കൊല്ലം: ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥാനമായ കരുനാഗപ്പള്ളി പന്മന ആശ്രമത്തിലെ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ (93) സമാധിയായി. കേശവന്‍ നായര്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ നാമം. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പന്മന ആശ്രമത്തില്‍ വച്ചാണ് സ്വാമിയുടെ സമാധിപ്രാപിച്ചത്. മരണാനന്തര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 3ന് പന്മന ആശ്രമത്തിന് സമീപമുള്ള താമരയില്‍ നടക്കും.
കൊട്ടാരക്കര ബോയ്‌സ് വി.എച്ച്.എസ്.ഇയില്‍ നിന്ന് പ്രിന്‍സിപ്പലായി 1988ല്‍ വിരമിച്ച സ്വാമി പിന്നീട്, സദാനന്ദപുരം അവദൂതാശ്രമത്തിലെയും പന്മന ആശ്രമത്തിലെയും നിത്യസന്ദര്‍ശകനായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്‌കൃതം, വേദാന്തം, ഭഗവത്ഗീത, നാരായണീയം എന്നിവയില്‍ ക്ലാസുകളെടുത്തു വരികയായിരുന്നു. തുടര്‍ന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരില്‍ നിന്ന് 2000 മാര്‍ച്ച് 4ന് ശിവരാത്രി ദിവസം സന്യാസദീക്ഷ സ്വീകരിച്ചു. പിന്നീട് മുഴുവസമയവും ആത്മീയ പാതയിലായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏതാനും നാളുകളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന പ്രണവാനന്ദ തീര്‍ഥപാദര്‍ ആശ്രമം വക വാനപ്രസ്ഥാശ്രമത്തിലായിരുന്നു ഏറെ നാള്‍ കഴിഞ്ഞിരുന്നത്. പ്രായാധിക്യത്തിന്റെ അവശതകളും രോഗങ്ങളും കലശലായതോടെ ഭാര്യ പരിചരിക്കാനെത്തിയിരുന്നു.
ഭാര്യ: പി.ശാരദാമ്മ (റിട്ട.അദ്ധ്യാപിക,ജി.വി.എസ് യു.പി.എസ് പാങ്ങോട്).
മക്കള്‍: പരേതനായ എസ്.കെ.ജയപ്രകാശ് (റിട്ട.നേവി), എസ്.ജയശ്രീ (റിട്ട.ഹെഡ്മിസ്ട്രസ്), പരേതയായ എസ്.കെ.ജയകുമാരി (റിട്ട.അദ്ധ്യാപിക), എസ്.കെ.ജയബാല (റിട്ട.ഹെഡ്മിസ്ട്രസ്), പരേതനായ എസ്.കെ.ജയരാജ്.
മരുമക്കള്‍: ഡി.സുധാമണി (റിട്ട.അദ്ധ്യാപിക),എന്‍.ബാലകൃഷ്ണപിള്ള (റിട്ട.ഹെഡ്മാസ്റ്റര്‍),പരേതനായ രാധാകൃഷ്ണപിള്ള (റിട്ട.ബി.എസ്.എഫ്),ടി.ആര്‍.ചന്ദ്രബാബു (റിട്ട.എസ്.ഐ).
വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനമായ പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ (93) സമാധിയായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 ന് ആശ്രമത്തിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3ന് പന്മന ആശ്രമത്തിനു സമീപം താമരയില്‍ നടക്കും.
Panmana Ashram Abbot Swami Pranavananda Theerthpadar passed away





