28
May 2024
Mon
28 May 2024 Mon
PALAKKAD AUTO ATTACK

പാലക്കാട്: ഓട്ടോ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പാലക്കാട് ആറു പേര്‍ക്ക് വെട്ടേറ്റു. നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേട്ടുപ്പാറ സ്വദേശി കുമാരന്‍, മകന്‍ കാര്‍ത്തി, കുമാരന്റെ സഹോദരന്‍ നടരാജന്‍, ഭാര്യ സെല്‍വി, മക്കളായ ജീവന്‍, ജിഷ്ണു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. ( Parking dispute; Six people were injured in Palakkad )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവന്റെ സുഹൃത്തിന്റെ ഓട്ടോ കല്ലേക്കാട് മേട്ടുപ്പാറയില്‍ നിര്‍ത്തിയിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിരിച്ചുണ്ടായ കല്ലേറില്‍ അയല്‍വാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്‌മണ്യന്‍, സഹോദരി തങ്കം എന്നിവര്‍ക്കും പരിക്കേറ്റു.

കഴുത്തിന് വെട്ടേറ്റ ഗുരുതരാവസ്ഥയിലായ കുമാരനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.

രതീഷും രമേഷും ചേര്‍ന്നാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രമേഷിനെ കസ്റ്റഡിയിലെടുക്കുമെന്ന് ടൗണ്‍ നോര്‍ത്ത് പൊലീസ് അറിയിച്ചു.