07
Sep 2023
Mon
07 Sep 2023 Mon

പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹര്‍ജിക്കാരന്‍; ഗിരീഷ് ബാബു മരിച്ചനിലയില്‍; മരണം ഇന്ന് ഹര്‍ജി പരിഗണിക്കാനിരിക്കെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പാലാരിവട്ടം, മാസപ്പടി കേസുകളിലെ ഹര്‍ജിക്കാരനും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബു മരിച്ചനിലയില്‍. ഗിരീഷ് ബാബുവിനെ കളമശേരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു.

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജിലന്‍സിന് മുന്നില്‍ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനായി വളര്‍ന്നത്.

ഇന്ന് മാസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഗീരീഷ് ബാബുവിന്റെ മരണ വാര്‍ത്ത വരുന്നത്. നിലവില്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക